KeralaLatest NewsNews

ചെഗുവേര സ്വയം കമ്മ്യൂണിസ്റ്റെന്ന് വിളിക്കെപ്പെടുവാൻ ആഗ്രഹിച്ചിരുന്നില്ല: ചെഗുവേര ഫാൻസിനെ പൊളിച്ചടുക്കി ബിജെപി നേതാവ്

സിപിഐയും, സിപിഎമ്മും ഒരുപോലെ മറക്കുവാൻ ആഗ്രഹിക്കുന്ന ഒരു ചരിത്രമാണ് 1959 ജൂൺ 30 ലെ ചെഗുവേരയുടെ ഇന്ത്യ സന്ദർശനം

തിരുവനന്തപുരം : ചെഗുവേരയെച്ചൊല്ലി തർക്കിക്കുന്ന ഇരു കമ്മ്യുണിസ്റ്റ് പാർട്ടികൾക്കും കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ബിജെപി നേതാവ് പി ആർ ശിവശങ്കർ. സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറി പി സന്തോഷ് കുമാർ ജനയുഗം പത്രത്തിലെഴുതിയ ‘നൈതിക രാഷ്ട്രീയത്തിന്റെ പ്രസക്തിയും ക്രിമിനൽ വൽക്കരണവും’ എന്ന ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് ശിവശങ്കർ ചെഗുവേര സ്വയം കമ്മ്യുണിസ്റ്റ് എന്ന് വിളിക്കപ്പെടാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

ചെ ഗുവേരയുടെ ചിത്രം പച്ചകുത്തിയാൽ കമ്മ്യൂണിസ്റ്റാകില്ല, ജനയുഗം പത്രത്തിൽ അഡ്വ പി സന്തോഷ് കുമാർ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിൽ ഇങ്ങിനെ പറയുന്നു.

ശരിയാണ്. പക്ഷെ ചെഗുവേരയുടെ ചരിത്രം പഠിച്ചാൽ, ചെഗുവേരയാകാൻ ശ്രമിച്ചാലും കമ്മൂണിസ്റ് ആകില്ല കാരണം..ചെഗുവേര സ്വയം കമ്മ്യൂണിസ്റ്റെന്ന് വിളിക്കെപ്പെടുവാൻ ആഗ്രഹിച്ചിരുന്നില്ല.

Read Also  :  പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ച് സാമൂഹ്യവിരുദ്ധർ : സംഭവം കൊച്ചിയിൽ

സി പി ഐ യും, സിപിഎമ്മും ഒരുപോലെ മറക്കുവാൻ ആഗ്രഹിക്കുന്ന ഒരു ചരിത്രമാണ് 1959 ജൂൺ 30 ലെ ചെ ഗുവേരയുടെ ഇന്ത്യാ സന്ദർശനം. അവിഭക്ത കമ്മൂണിസ്റ് പാർട്ടിയുടെ ഒരു നേതാക്കളും ആഴ്ചകളോളം ചെ ഡൽഹിയിലും, എന്തിന് ബംഗാളിലും താമസിച്ചിട്ട് ഒന്ന് പോയി കാണുവാൻ തയ്യാറാകാത്തതിന്റെ ജാള്യത.

ആ യാത്രയിൽ ആകാശവാണിയിലെ ഭാനുമതിയെന്ന റിപ്പോട്ടറുടെ ചോദ്യത്തിന് സംശയത്തിന് വകയില്ലാതെ എങ്ങിനെ പറയുന്നു. “I would never call myself a Communist. I was born as a Catholic. I agree that there are many useful advice in Marxism and Leninism.”

“എന്നെ ഞാൻ ഒരിക്കലും കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കില്ല, ഞാൻ ജനിച്ചത് ഒരു കാത്തലിക് ആയിട്ട് ആണ്. മാർക്സിസത്തിലും , ലെനിനിസത്തിലും ധാരാളം(വിപ്ലവത്തിനുള്ള) നല്ല ഉപദേശങ്ങൾ ഉണ്ട് എന്ന് ഞാൻ സമ്മതിക്കുന്നു.” ഇത്രയും പറഞ്ഞ ചെ അഭിമുഖത്തിൽ ഉടനീളം കമ്മൂണിസത്തോട് പറ്റാവുന്നത്ര അകലം പാലിക്കുന്നതായി നമുക്ക കാണാം. അഭിമുഖം ഡൽഹി ആകാശവാണി നിലയത്തിൽ ഇപ്പോഴും ഉണ്ട്, ആവശ്യമുള്ളവർക്ക് ലഭ്യമാണ്. ഭാരതത്തിൽ വന്നിട്ട് , ഇങ്ങിനെ പറഞ്ഞുപോയ ആളെയാണ് കമ്മ്യൂണിസ്റ് നേതാവായി ഇവർ വാഴ്ത്തുന്നത്. നേതൃദാരിദ്രം പ്രസ്ഥാനത്തെ ഇത്രയേറെ അധ:പധിപ്പിക്കുമോ?

Read Also  :   കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ

പിന്നെ ലേഖനത്തിൽ പറയുന്ന തില്ലെങ്കേരിയുടെ ചരിത്ര പശ്ചാത്തലം.. അതും പുനർവായനക്കും, ചരിത്രപരമായ വിശകലനത്തിനും വീണ്ടും വിധേയമാക്കേണ്ടതാണ്. സ്വാതന്ത്രലബ്ധി കഴിഞ്ഞു വർഷം ഒന്ന് തികയുന്നതിനു മുൻപ് (1948 ഏപ്രിൽ 12 ) സ്വതന്ത്ര സർക്കാരിനെ വെല്ലുവിളിച്ചു നടത്തിയ സമരം, കമ്മ്യൂണിസ്റ് നേതാക്കൾ പതിവുപോലെ പാവപെട്ട അണികകളെ പോലീസിന്റെ നിറതോക്കിൻ മുന്നിലേക്ക് എറിഞ്ഞിട്ട് കൊലക്കുകൊടുത്ത സമരചരിത്രം, എല്ലാവരും ഓർക്കണം.

സത്യത്തിൽ ആയങ്കിമാരും, തില്ലെങ്കിരിമാരും (വൽസേട്ടനല്ലാട്ടോ) യഥാർത്ഥ തില്ലങ്കേരി കമ്മ്യൂണിസ്റ്  വിപ്ലവത്തിന്റെ ആധുനിക വക്താക്കളാണ്, കാരണം 1948 ൽ ദാരിദ്രം മൂലം നിയമം കയ്യിലെടുത്തു സ്വകാര്യ വ്യക്തികളുടെ വീടും സംഭരണാമശാലയും കൊള്ളയടിച്ചത് കമ്മ്യൂണിസമാണെങ്കിൽ, വിപ്ലവമാണെങ്കിൽ സിദ്ധാന്തപരമായി ആയെങ്കിമാരുടെ , തില്ലെങ്കേരിമാരുടെ, കൊടിസുനിയുടെ കൊള്ളയും വിപ്ലവമായി കമ്മ്യൂണിസ്റ് പാർട്ടിക്കാണണം.

Read Also  :    വിസ്മയ കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിരണിന്‍റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

പന്തിയിൽ പക്ഷാഭേദം പാടില്ല, ഒരു കുറ്റത്തിന് രണ്ടു നീതി പാടില്ല. അന്ന് അരിക്കുവേണ്ടി കമ്മ്യൂണിസ്റ് നേതാക്കൾ ആയുധമെടുത്തു പോരാടാൻ അണികളെ പ്രേരിപ്പിച്ചു, പതിവുപോലെ നേതാക്കൾ മാറിനിന്നു. ആധുനിക കാലഘട്ടത്തിൽ അരി സുലഭമായി കേന്ദ്രസർക്കാർ നൽകുന്നതിനാൽ നാട്ടിൽ ക്ഷാമമുള്ള വസ്തുക്കൾ കടത്തികൊണ്ടുവരുന്ന കുത്തകകളെ ചെ ഗുവേര പറഞ്ഞതുപോലെ “ഗൊറില്ല” യുദ്ധതന്ത്രങ്ങളിലൂടെ നിങ്ങൾ അണികളെ വിട്ട് ആക്രമിക്കുന്നു. പിടിക്കപ്പെട്ടാൽ തള്ളിപ്പറയുന്നു. ഇല്ലെങ്കിൽ പതിവുപോലെ മൂന്നിലൊന്ന് പാർട്ടിക്ക് ലെവി കിട്ടുന്നു.

ഇതല്ലേ സത്യം. അപ്പോൾ ഈ കുരുവികളും, പൊട്ടിക്കലും എല്ലാം വിപ്ലവത്തിന്റെ പ്രായോഗിക വശങ്ങളെന്നോ, അല്ലെങ്കിൽ ആധുനിക കാലഘട്ടത്തിൽ മാർക്സിസം പ്രയോഗിക്കുവാൻ ആവശ്യപ്പെടുന്ന ശാസ്ത്രീയ സംഘടനാ രീതിയെന്നോ യുക്തിപോലെ പാർട്ടികളാസുകളിൽ , പാർട്ടിയുടെ മുഖപത്രത്തിലെ എഡിറ്റോറിയൽ പേജുകളിൽ അങ്ങിനെ പറയുന്നതല്ലേ നല്ലത്.
അതല്ലേ ശരിയും , സത്യവും?

Read Also  :   സംസ്ഥാനത്ത് കുറയാതെ ടി.പി.ആർ: 130 മരണം, ഇന്നത്തെ കോവിഡ് കണക്കുകളിങ്ങനെ

ബീഡിയുണ്ടോ സഖാവേ ഒരു തീപ്പട്ടിയെടുക്കാൻ…

എന്നതുമാറ്റി,

“സ്വർണ്ണബിസ്കറ്റുണ്ടോ സഖാവെ, ഒരു കള്ളക്കടത്തുനടത്താൻ” എന്നായിമാറിയോ സഖാവേ ?

ലാൽ സലാം സഖാവേ ലാൽ സലാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button