Latest NewsUSANewsIndia

മനുഷ്യരുടെ ആയുസ് വർദ്ധിക്കുന്നു: ആരെയും അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട്

വാഷിങ്ടൻ: മനുഷ്യരുടെ ആയുസ് വർദ്ധിക്കുന്നതിനെക്കുറിച്ചു പുതിയ പഠനം പുറത്ത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യരുടെ പരമാവധി പ്രായം 125 വയസ്സ് മുതൽ 130 വയസ്സ് വരെ ഉയർന്നേക്കാമെന്നാണ് യുഎസിലെ വാഷിങ്ടൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരായ മൈക്കൽ പീർസ്, ആഡ്രിയൻ റാഫ്റ്ററി എന്നിവരുടെ പഠനത്തിൽ പറയുന്നത്.

കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളിൽ നൂറുവയസ്സിനു മേൽ ജീവിക്കുന്ന മനുഷ്യരുടെ എണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജർമനിയിലെ പ്രശസ്തമായ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിന്‌റെ ഡേറ്റ ഉപയോഗിച്ചു മൈക്കൽ പീർസ്, ആഡ്രിയൻ റാഫ്റ്ററി എന്നിവർ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങൾ ഡെമോഗ്രഫിക് റിസർച്ച് എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു

read also: ചാനല്‍ ചര്‍ച്ചയില്‍ ഐഷ സുല്‍ത്താന പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ച് ബി.ജി. വിഷ്ണു

ലോകമാകെ അഞ്ച് ലക്ഷത്തിലധികം പേർ  ഇത്തരത്തിൽ ആയുസ്സ് നേടിയിട്ടുണ്ട്. എന്നാൽ അധികം പേരും 100 മുതൽ 110 വയസ്സിനിടയിൽ അന്തരിക്കാറുണ്ടെന്നാണു പൊതുവെ കാണപ്പെടുന്നത്. ഇത്തരം അതി ദീർഘായുസ്സിന്റെ തോത് ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 125 മുതൽ 130 വയസ്സ് വരെയാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 2100 ആകുമ്പോഴേക്ക് ഒരു വ്യക്തിയെങ്കിലും 130 വയസ്സ് പിന്നിടുമെന്നും സൂചന

shortlink

Related Articles

Post Your Comments


Back to top button