മെക്‌സിക്കന്‍ സിറ്റി: മനുഷ്യന് വലിയ ഭീഷണി സൃഷ്ടിക്കുന്ന ചിലന്തിയെ കണ്ടെത്തി. സാധാരണ നമുക്ക് ചുറ്റുമുണ്ടാകുന്ന ജീവിയാണ് ചിലന്തി. സാധാരണ ചിലന്തികള്‍ വലിയ ഭീഷണിയൊന്നും വരുത്താറില്ലെങ്കിലും ഈ ചിലന്തി കടിക്കുകയോ ദേഹത്ത് കയറുകയോ ചെയ്താല്‍ അത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വരെ കാരണമായേക്കാം. ഈ ചിലന്തിയുടെ ഒറ്റ കടിയില്‍ മനുഷ്യ ചര്‍മ്മം അഴുകി പോകുമെന്നാണ് മെകിസ്‌കോയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഹോബൊ സ്‌പൈഡര്‍, റികസ് സ്‌പൈഡര്‍, ബ്ലാക്ക് വിഡോ സ്‌പൈഡര്‍, എന്നീ മൂന്ന് ഇനം ചിലന്തികള്‍ മനുഷ്യര്‍ക്ക് അപകടകരമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ മെക്‌സിക്കോയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ പുതിയ ഇനം ചിലന്തിയെ കണ്ടെത്തുകയുണ്ടായി. ഇതിന്റെ കടിയേറ്റാല്‍ അത് വലിയ ആപത്കരമാകുമെന്നാണ് കണ്ടെത്തല്‍.
ജീവ ശാസ്ത്രജ്ഞനായ അലിഹാന്ദ്രോ വാല്‍ഡെസ് മൊന്‍ണ്ട്രാഗണും അദ്ദേഹത്തിന്റെ ശിഷ്യരായ ക്ലൗഡിയ നവറോ, കാരെന്‍ സോളിസ്, മരിയ കോര്‍ടെസ് അല്‍മ, മെയ്‌റ കോര്‍ടെസ് അല്‍ ജൗറെസ് എന്നിവരും ചേര്‍ന്നാണ് പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. ലൊക്‌സോസിലീസ് ടെനോച്ടിലാന്‍ എന്നാണ് ഇതിന്റെ പേരെന്ന് മെക്‌സിക്കന്‍ താഴ്‌വര വാസികള്‍ സ്ഥിരീകരിച്ചു.
Post Your Comments