KeralaNattuvarthaLatest NewsNews

കൊല്ലം ജില്ലയിൽ ആംഫിബിയൻ വാഹനങ്ങൾ എത്തുന്നു, വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് ഇത് ആദ്യം !

കൊല്ലം: വിനോദ സഞ്ചാര മേഖലയിൽ കൊല്ലം ജില്ലയിൽ ഒരു പൊൻ തൂവൽ കൂടി. സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിൽ ആംഫിബിയൻ വാഹന സൗകര്യം വരുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ അഷ്ടമുടി കായൽ കേന്ദ്രീകരിച്ചാണ് ആംഫിബിയൻ വാഹനം പ്രവർത്തന സജ്ജമാകുന്നത്. കായൽ ടൂറിസത്തിൻ്റെ അനന്ത സാധ്യതകൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ജൈവ വൈവിദ്ധ്യ സർക്യൂട്ടിൻ്റെ ഭാഗമായി വാഹനം എത്തുന്നത്. ജില്ലയിൽ ടൂറിസം വികസനത്തിൻ്റെ ഭാഗമായി 25 കോടി രൂപയാണ് വക കൊള്ളിച്ചിരിക്കുന്നത്.

Also Read:2022 ഫിഫ ഖത്തർ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ 95 ശതമാനവും പൂർത്തിയായി

അഷ്ടമുടി കായൽ, മൺട്രോതുരുത്ത് തുടങ്ങി തെന്മല, അച്ചൻ കോവിൽ എന്നിവിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള വിശാലമായ പദ്ധതിയാണിത്. ജൈവ വൈവിദ്ധ്യം, പ്രകൃതി സൗന്ദര്യം എന്നിങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാണ് പദ്ധതിക്ക് കളമൊരുങ്ങുന്നത്. കണ്ടൽ കാടുകൾ വഴി ജലയാത്ര, മലകയറ്റം, തെൻമല അച്ചൻ കോവിൽ വഴിയുള്ള വന സഞ്ചാരം എന്നിവ ഇതിൽ ഉൾപ്പെടും. ഇവിടെയെല്ലാം സഞ്ചാരികൾക്ക് താമസ സൗകര്യവും ഒരുക്കും. കൊല്ലത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് സുഗമമായ യാത്രയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.

കായൽ കടലോര ടൂറിസം ലക്ഷ്യമിട്ടാണ് വാഹനങ്ങൾ എത്തിക്കുന്നത്. വിദേശ രാജ്യങ്ങൾ ഇവക്ക് ഏറെ പ്രചാരമാണുള്ളത്. ആംഫിബിയസ് ഡിസൈൻ പ്രൈവറ്റ് ലിമിറ്റഡാണ് വാഹനങ്ങൾ രൂപ കൽപ്പന ചെയ്യുന്നത്. ഓട്ടോ മൊബൈൽ കോർപ്പറേഷൻ ഓഫ് ഗോവയുമായി സഹകരിച്ചാണ് പ്രവർത്തനം നടത്തുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 3 കേന്ദ്രങ്ങളിലാണ് ഇത് നടപ്പാക്കുന്നതെന്ന് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ഇതിൽ രണ്ടു കേന്ദ്രവും കൊല്ലമാണ്. കൊല്ലവും തങ്കശ്ശേരിയുമാണ് ഇവ. കൊച്ചിയാണു മറ്റൊരു കേന്ദ്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button