കൊൽക്കത്ത: ഒറ്റ ഇടതുപക്ഷ എംഎൽഎ മാർ പോലും ബംഗാൾ നിയമസഭയിൽ ഇല്ലെങ്കിലും ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ ജന്മദിന അനുസ്മരണം നടത്തി ബിജെപി. പ്രത്യയ ശാസ്ത്രപരമായി വിയോജിപ്പുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് നേതാക്കളോട് ബിജെപിക്ക് വിരോധമില്ലെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ച്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇന്നലെ ജൂലായ് 8 . 23 വർഷം ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സഖാവ് ജ്യോതി ബസുവിൻ്റെ ജന്മദിനം. ചരിത്രത്തിലാദ്യമായി ഒരു ഇടതു പക്ഷ അംഗം പോലുമില്ലാത്ത ബംഗാൾ നിയമസഭയിൽ ബിജെപി അംഗങ്ങൾ ജ്യോതി ബസുവിനെ അനുസ്മരിച്ചു.
പ്രത്യയശാസ്ത്രപരമായി വിയോജിക്കുമ്പോഴും , സത്യപ്രതിജ്ഞക്ക് ശേഷം ഇഎംഎസ്സിൻ്റെ സംസ്കാരത്തിന് ഡൽഹിയിൽ നിന്ന് പറന്നെത്തിയ പാരമ്പര്യമാണ് ബിജെപിക്കുള്ളത് . അതൊരിക്കൽ കൂടി ബംഗാളിലെ ബിജെപി തെളിയിച്ചു. സർദാർ പട്ടേലിനെ ബിജെപി അർഹിക്കുന്ന ആദരവോടെ അനുസ്മരിച്ചപ്പോൾ , അന്നുവരെ നെഹ്റു കുടുംബത്തിൻ്റെ അപദാനങ്ങൾ മാത്രം വാഴ്ത്തി പാടി ശീലമുള്ള കോൺഗ്രസുകാർക്ക് അത് സഹിക്കാനായിരുന്നില്ല .
കേരളത്തിലെ ഒറ്റ സിപിഎം നേതാവും , മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഇന്നലത്തെ ദിവസം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളെ ഓർത്തില്ല . കൊലയാളി കുഞ്ഞനന്തനെ വരെ അനുസ്മരിക്കുന്ന പിണറായി ജ്യോതി ബസുവിനെ വിസ്മരിച്ചതെന്തുകൊണ്ടാണ് ? ബംഗാളിൽ ഇനി സിപിഎമ്മില്ല എന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനുള്ള വിമുഖതയാണോ? എന്തായാലും വളരെ മോശമായിപ്പോയി .
Post Your Comments