ഇടുക്കി : വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന സംഭവത്തില്‍ പ്രതികരിച്ച് നടന് ഹരീഷ് പേരടി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അര്‍ജുനാണ് പ്രതി. ഇയാൾ ഡിവൈഎഫ്ഐക്കാരനായതില്‍ തനിക്ക് ലജ്ജ തോന്നുന്നു എന്നും ഹരീഷ് പറഞ്ഞു. ആയിരങ്ങള്‍ക്ക് വഴിയില്‍ കാത്തുനിന്ന് പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐയിലെ സഖാക്കളെ അപമാനിക്കുന്നതാണ് അര്‍ജുന്റെ പ്രവൃത്തിയെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഇവൻ Dyfiക്കാരനായതിൽ ഞാനും ലജ്ജിക്കുന്നു…ഈ മഹാമാരിയുടെ കാലത്തും ആയിരങ്ങൾക്ക് വഴിയിൽ കാത്തുനിന്ന് പൊതിച്ചോറുകളുടെ നന്മ വിതരണം ചെയ്യുന്ന Dyfiയിലെ ആയിരകണക്കിന് സഖാക്കളെ അപമാനിക്കുന്നതാണ് ഇവൻ്റെ പ്രവൃത്തി..ഇനിയെങ്കില്ലും യുവമോർച്ചയെ പോലെ,യൂത്ത് ലീഗിനെ പോലെ,യൂത്ത് കോൺഗ്രസ്സിനെ പോലെ വരുന്നവർക്കും പോകുന്നവർക്കും മെമ്പർഷിപ്പ് കൊടുക്കാതിരിക്കുക…ഒരു ഇടതുപക്ഷ രാഷ്ട്രിയത്തിൻ്റെ അന്തസ്സ് ഉയർത്തി പിടിക്കാൻ അംഗങ്ങൾക്ക് രാഷ്ട്രിയ വിദ്യാഭ്യാസം നിർബന്ധമാക്കുക…ലാൽ സലാം…
Post Your Comments