തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ സ്വന്തം ചിത്രം പോസ്റ്റ് ചെയ്യും മുമ്പ് ശ്രദ്ധിക്കണമെന്നും അവ ദുരുപയോഗം ചെയ്തേക്കാമെന്നും മുന്നറിയിപ്പുമായി കേരള പോലീസ്. സമൂഹ മാധ്യമങ്ങളിൽ പെൺകുട്ടികൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അശ്ലീല സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികൾ പോലീസിന് ലഭിച്ചുവെന്നും അന്വേഷണം നടന്നുവരുന്നതായും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ പ്രൊഫൈലിൽ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോൾ അവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റിങ്സ് ക്രമീകരിക്കണമെന്നും ഇത്തരം പരാതികൾ ഉണ്ടായാൽ ഉടൻ സഹായം തേടണമെന്നും പോലീസ് അറിയിച്ചു.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
സമൂഹമാധ്യമങ്ങളിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത ഫോട്ടോകൾ അശ്ളീല സൈറ്റുകളുടെയും അപ്പ്ളിക്കേഷനുകളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികൾക്ക് മേൽ അന്വേഷണം നടന്നു വരുന്നു. പ്രൊഫൈലിൽ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോൾ അവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റിങ്സ് ക്രമീകരിക്കുക. ഇത്തരത്തിൽ നിങ്ങൾ ഇരയായാൽ ഉടൻ പോലീസ് സഹായം തേടുക.
Post Your Comments