Latest NewsNewsIndia

രാജ്യത്തെ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉടന്‍ സജ്ജീകരിക്കണം: കർശന നിർദേശവുമായി പ്രധാനമന്ത്രി

മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് കോവിഡ് സ്ഥിതിഗതികള്‍, മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ വിശകലനം ചെയ്തു

ന്യൂഡല്‍ഹി : രാജ്യത്തെ ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്രയും പെട്ടന്ന് സജ്ജീകരിച്ച്‌ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് കോവിഡ് സ്ഥിതിഗതികള്‍, മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ വിശകലനം ചെയ്തു. പി.എം കെയേര്‍സ് ഫണ്ടിന്റെ സഹായത്തോടെ രാജ്യത്തെമ്പാടും 1500 പി.എസ്.എ ഓക്‌സിജന്‍ പ്ലാന്റുകള്‍ സജ്ജമാവുകയാണെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പ്ലാന്റുകള്‍ പ്രവര്‍ത്തന യോഗ്യമാവുന്നതോടെ ഓക്‌സിജന്‍ വിതരണത്തിനുണ്ടാവുന്ന ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read Also  :  ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച് 52 മരണം, നിരവധി പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ : മരണസംഖ്യ ഉയരും

എത്രയും വേഗത്തില്‍ പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനയോഗ്യമാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, ഹൗസിങ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ മീറ്റിങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button