ധാക്ക: ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച് 52 പേര്‍ വെന്ത് മരിച്ചു. ബംഗ്‌ളാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപമാണ് അതിദാരുണ ദുരന്തം ഉണ്ടായത്. ആറുനിലകളിലായി പ്രവര്‍ത്തിക്കുന്ന ജ്യൂസ് ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. ദുരന്തത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.
Read Also : ലോകാവസാനം അണുബോംബിലൂടെ, രാജ്യങ്ങളെ തുടച്ചുനീക്കുന്ന അപകടകാരിയായ അണവായുധങ്ങള്‍ റഷ്യ-ചൈന രാജ്യങ്ങളില്‍
നരിയംഗഞ്ചിലെ ഷെസാന്‍ ജ്യൂസ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത് തീപിടിത്തം രൂക്ഷമാക്കി. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. അതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്കാണ് കൂടുതലും പരിക്കേറ്റിരിക്കുന്നത്
Post Your Comments