മുംബൈ : മൊബൈല്‍ ആപ്ലിക്കേഷനായ ട്രൂ കോളര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും ബോംബെ ഹൈക്കോടതി നോട്ടീസ്. ട്രൂ കോളര്‍ രാജ്യത്തെ സ്വകാര്യത നിയമങ്ങള്‍ക്ക് വിരുദ്ധമായി വിവരങ്ങൾ ചോർത്തുന്നുവെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Read Also : ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു
4.74 കോടി ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങൾ ചോർത്തി ആയിരം ഡോളറിന് (ഏതാണ്ട് 75,000 രൂപ) ഡാർക് വെബിൽ വിൽപനയ്ക്ക് വച്ചതായി ഓൺലൈൻ അന്വേഷണ ഏജൻസിയായ സൈബിൾ റിപ്പോർട്ട് ചെയ്തിരുന്നു . ട്രൂകോളർ കോളർ ഐഡന്റിഫിക്കേഷൻ സർവീസിന്റെ ഡാറ്റാബേസിൽ നിന്നാണ് ഈ വിവരങ്ങൾ ചോർത്തിയതെന്ന് സൈബിളിന്റെ റിപ്പോർട്ടിൽ പറയുന്നു.
ട്രൂ കോളര്‍ അപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു മറ്റു ചില പങ്കാളികള്‍ക്കു നല്‍കുകയും ഉത്തരവാദിത്തം ഉപയോക്താവിന്റെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നുവെന് ഹർജിയിൽ പറയുന്നു.
Post Your Comments