Latest NewsKeralaNewsIndia

കതിര്‍മണ്ഡപത്തില്‍ വരനെ അമ്മ ചെരുപ്പൂരി തല്ലി, കാരണം ഇങ്ങനെ: വൈറലായി വീഡിയോ

യുവതിയുടെ വീട്ടുകാര്‍ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചു

ലക്‌നൗ: കതിര്‍മണ്ഡപത്തില്‍ വരനെ അമ്മ ചെരുപ്പൂരി തല്ലി. കുടുംബത്തിന്റെ അനുവാദമില്ലാതെ അന്യജാതിക്കാരിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിനാണ് വരനെ അമ്മ വിവാഹവേദയില്‍ വെച്ച് ചെരുപ്പൂരി തല്ലിയത്. ഉത്തര്‍പ്രദേശില്‍ ഹാമിര്‍പൂര്‍ ജില്ലയിലാണ് സംഭവം.

താനുമായി പ്രണയത്തിലുള്ള യുവതിയുമായി വിവാഹത്തിന് സമ്മതിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് ഇരുവരും രഹസ്യമായി വിവാഹിതരായി. സംഭവമറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചു. സുമേര്‍പൂരിലെ ഒരു ഗസ്റ്റ് ഹൗസിൽ നടന്ന വിവാഹത്തിന് വരന്റെ വീട്ടുകാരെ ആരെയും ക്ഷണിച്ചിരുന്നില്ല. എന്നാല്‍ വിവരമറിഞ്ഞ് വരന്റെ അമ്മ ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തി.

വേദിയിലേക്ക് പാഞ്ഞുകയറിയ അവര്‍ വരനെ ചെരുപ്പൂരി തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ വൈറലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button