തിരുവനന്തപുരം: രണ്ടാം മോഡി സർക്കാരിന്റെ പുനഃസംഘടനയിൽ ഏഷ്യാനെറ്റ് ചാനൽ മേധാവി രാജീവ് ചന്ദ്രശേഖർ കേന്ദ്രസഹമന്ത്രി യായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനെക്കുറിച്ചു സമൂഹമാധ്യമത്തിൽ സോഷ്യൽ മീഡിയയിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടി. ‘മലയാളിയായ രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിനൊരു കേന്ദ്ര മന്ത്രിയെ കൂടി നല്‍കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. രാജീവേട്ടന് എല്ലാ വിധ ആശംസകളും.’- എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ കുറിപ്പ്. ഇതിനു താഴെ പ്രതിഷേധവും പരിഹാസവും ഉള്ള കമന്റുകളും എത്തി.
read also: അടുപ്പിലേയ്ക്ക് സാനിറ്റൈസര്‍ ഒഴിച്ചു: എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം
കേരളത്തില്‍ ബിജെപി ബഹിഷ്‌കരണം പ്രഖ്യാപിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഉടമയാണ് രാജീവ് ചന്ദ്രശേഖർ. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാര്‍ത്താസമ്മേളനത്തില്‍ ഏഷ്യാനെറ്റ് പ്രതിനിധിയെ ക്ഷണിക്കാതിരിക്കുക, കോഴിക്കോട് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ ഇറക്കി വിടുക തുടങ്ങിയ ബഹിഷ്‌കരണ രീതികൾ നടക്കുകയാണ്. ഏഷ്യാനെറ്റിനെ താറടിക്കാന്‍ കിട്ടുന്ന ഒരവസരവും സൈബര്‍ പോരാളികള്‍ പാഴാക്കാറുമില്ല. അതിനിടയിലാണ് ശോഭയുടെ പോസ്റ്റ്. എന്തായാലും പോസ്റ്റ് സജീവ ചർച്ചയായിരിക്കുകയാണ്
Post Your Comments