ദില്ലി: നാരായണ സ്വാമിയുടെ കഥ ഒരു ചെറിയ പ്രതികാരത്തിന്റേതാണ്. ഒരിക്കല്‍ തന്നെ ഗ്രാമത്തില്‍ പ്രവേശിക്കാനനുവദിക്കാത്തവരുടെ മുന്നിലേക്ക് ഇനി നാരായണസ്വാമി തിരിച്ചെത്തുക കേന്ദ്രമന്ത്രിയായിട്ടാണ്. കര്‍ണാടക തുംകൂരു ജില്ലയിലെ സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തിലേക്ക് വന്ന നാരായണ സ്വാമിയെ മേല്‍ജാതിക്കാര്‍ തടഞ്ഞത് രണ്ടുവർഷം മുൻപാണ്. ദളിതനാണ് എന്നതായിരുന്നു അതിന്റെ കാരണം.
Also Read:രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയുടെ ലാപ്ടോപ് പോലീസ് പിടിച്ചെടുത്തു: സാമ്പത്തിക സ്രോതസില്‍ സംശയം
നാരായണ സ്വാമി തന്‍റെ മണ്ഡലമായ ചിത്രദുര്‍ഗയിലെ ഗ്രാമമായ ഗൊല്ലാരഹട്ടിയില്‍ ആശുപത്രി പണിയുന്നതിന്‍റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടി 2019 സപ്റ്റംബര്‍ 16ന് എത്തിയപ്പോഴാണ് എ നാരായണസ്വാമി എംപിയെ നാട്ടുകാരില്‍ ചിലര്‍ തടഞ്ഞത്. ദളിത് വിഭാഗക്കാരായ ആരും ഈ ഗ്രാമത്തിനകത്തേക്ക് പ്രവേശിക്കാറില്ലെന്നും മടങ്ങിപോകണമെന്നുമാണ് അന്ന് നാട്ടുകാര്‍ എംപിയോട് പറഞ്ഞത്.
രണ്ടുവർഷങ്ങൾക്കിപ്പുറം കഥകൾ മാറി മറിഞ്ഞു. കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രിയായി നാരായണസ്വാമി തന്‍റെ മണ്ഡലത്തിലേക്ക് തിരിച്ചു വരുമ്പോൾ അതിലൊരു ചെറിയ മധുര പ്രതികാരത്തിന്റെ ഭംഗി കൂടിയുണ്ട്. പ്രദേശത്തെ ദളിത് മുന്നേറ്റത്തിന്റെ മുഖമായിട്ടാണ് കേന്ദ്രം നാരായണ സ്വാമിയെ കണക്കാക്കുന്നത്.
Post Your Comments