KeralaLatest NewsIndiaNewsInternational

സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്ന പ്രാകൃത സംസ്കാരമാണ് സാക്ഷര കേരളത്തിന്റേത്: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ

സൗദി: കേരളത്തിന്റെ പ്രാകൃത സംസ്കാരത്തെ രൂക്ഷമായി വിമർശിച്ച് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ. സ്ത്രീയെ സമൂഹത്തിന്റെ പാതിയായി കാണുന്നതിന് പകരം വെറുമൊരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന പ്രാകൃതസംസ്കാരം വെച്ചുപുലര്‍ത്തുന്ന വര്‍ത്തമാന കേരളം, കാലം മുന്നോട്ടു നീങ്ങുമ്പോഴും പിറകോട്ട് സഞ്ചരിക്കാന്‍ വെമ്പല്‍ കൊള്ളുകയാണെന്നാണ് വിമർശനം ഉന്നയിച്ചത്.

Also Read:പട്ടാമ്പി പീഡനക്കേസിന് പിന്നിൽ വൻ മയക്കുമരുന്ന് സംഘം: തെളിവുകൾ നൽകി പെൺകുട്ടിയുടെ മാതാപിതാക്കൾ

സ്ത്രീകളുടെ ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്ന സ്ത്രീധന സമ്പ്രദായം സാക്ഷര കേരളത്തിന് അപമാനകരമാണ്. സ്ത്രീധന സമ്പ്രദായം വിദ്യാസമ്പന്നതയില്‍ അഭിമാനം കൊള്ളുന്ന മലയാളി സമൂഹത്തെ സംബന്ധിച്ച്‌ തികച്ചും ലജ്ജാവഹം തന്നെയാണ് എന്ന് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ പ്രവര്‍ത്തക സംഗമത്തിൽ അഭിപ്രായപ്പെട്ടു.

ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകരുടെ സംയുക്ത സംഗമത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇസ്ലാഹി സെന്റര്‍ ഈ വിഷയത്തില്‍ ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button