KeralaLatest NewsNews

14,000 കടന്ന് കോവിഡ് മരണം: കേരളം നേരിടുന്നത് കടുത്ത വെല്ലുവിളി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അയവില്ലാതെ തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതും പ്രതിദിന രോഗികളുടെയും മരണങ്ങളുടെയും എണ്ണം ഉയരുന്നതും സര്‍ക്കാരിനും ആരോഗ്യവകുപ്പിനും വെല്ലുവിളിയായിരിക്കുകയാണ്.

Also Read: ആമസോണിന്റെ പുതിയ പദ്ധതിയായ ലേഡീസ് ഒണ്‍ലി വിതരണ കേന്ദ്രങ്ങള്‍ കേരളത്തിലും: 50 വനിതകള്‍ക്ക് തൊഴില്‍ നല്‍കും

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 15,000ത്തിന് മുകളിലെത്തി. പുതുതായി 148 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 14,000 കടന്നു. ഇതുവരെ 14,108 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,07,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,89,186 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,82,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,58,565 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,278 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,218 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button