NattuvarthaLatest NewsKeralaNews

ത്രിവേണി സംഗമത്തില്‍ ഈശ്വരൻ കുളിക്കാന്‍ എത്തിയില്ലായിരുന്നെങ്കിൽ അത്‌ വെള്ളത്തിൽക്കിടന്ന് ചത്തുപോയേനെ

ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തിയ നായ്ക്കുട്ടിയെ രക്ഷിച്ചത് ഈശ്വരൻ

മൂവാറ്റുപുഴ: ആനപ്പാപ്പാൻ ഈശ്വരന് ദൈവത്തിന്റെ രൂപമായത് ഇന്നലെയായിരുന്നു. രാവിലെ ത്രിവേണി സംഗമത്തില്‍ കുളിക്കാന്‍ പുഴയോരത്തെത്തിയ ഈശ്വരനാണ് ചാക്കു കൊണ്ടു മുഖം മൂടിക്കെട്ടി, പുഴയിലേക്കു കയറില്‍ കെട്ടിത്താഴ്ത്തിയ നായ്കുട്ടിയെ രക്ഷിച്ചത്. മരണാസന്നനായി കരയാന്‍ പോലുമാകാതെ ശരീരമാകെ മുറിവുകളുമായ നായ്ക്കുട്ടിയെ ഈശ്വരന്‍ ഒരുവിധത്തിലാണ് വെള്ളത്തില്‍ നിന്ന് പൊക്കിയെടുത്ത് കരയിലെത്തിച്ചത്.

Also Read:മതപരിവർത്തനം: ഗില്‍ബര്‍ട്ടുമായി ലിവിങ് ടുഗെദര്‍ പാര്‍ട്‌നേഴ്‌സെന്ന് യുവതി, കോടതിയിൽ യുവതിക്കനുകൂല വിധി

പ്രഭാത സവാരിക്ക് എത്തിയവരും മൃഗസ്നേഹികളും ചേര്‍ന്നാണ് വളര്‍ത്തുനായ്ക്കുട്ടിയെ മൃഗാശുപത്രിയില്‍ എത്തിച്ചത്. നായ്ക്കുട്ടി ഇപ്പോൾ ചികിത്സയിലാണ്. പുഴയോര നടപ്പാതയിലേക്ക് കയറില്‍ കെട്ടിവലിച്ചാണ് നായ്ക്കുട്ടിയെ എത്തിച്ചിരിക്കുന്നതെന്ന് മൃഗസ്നേഹികളുടെ സംഘടനയായ ദയയുടെ കോര്‍ഡിനേറ്റര്‍ അമ്പിളിപുരയ്ക്കല്‍ പറഞ്ഞു.

നടപ്പാത നിറയെ വലിച്ചിഴച്ചതിന്റെ രക്തപ്പാടുകളും നായ്ക്കുട്ടിയുടെ ദേഹത്തിലും മുറിവുകളുമുണ്ട്. മൃഗ ഡോക്ടറായ ഡോ.അക്ഷയ സുരേന്ദ്രനാണ് നായ്ക്കുട്ടിയെ പരിശോധിച്ചത്. നായ്ക്കുട്ടിയോട് ക്രൂരത കാണിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ദയ പ്രവര്‍ത്തകര്‍ പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് മിണ്ടാപ്രാണികളോടുഉള്ള ക്രൂരത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് സമാനമായ സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button