Latest NewsNewsIndiaInternational

ലഷ്‌ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും ഇന്റർപോളിന്റെ നോട്ടീസ്: ആവശ്യപ്പെട്ടത് ഇന്ത്യ

ഡൽഹി: ഇന്ത്യയുടെ അഭ്യർഥന മാനിച്ച് ലഷ്‌ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ് അയച്ച് ഇന്റർപോൾ. അതിർത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണു ഹാഫിസ് സെയ്ദിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് നൽകിയത്.

മുംബൈ ഭീകരാക്രമണത്തിൽ 2009ൽ റെഡ് കോർണർ നോട്ടീസ് ഇറക്കിയിരുന്നു. നിലവിൽ ലാഹോർ ജയിലിൽ ആണ് ഹാഫിസ് സെയ്ദ്. ഇയാൾക്കെതിരെയുള്ള രണ്ടാമത്തെ ചുവപ്പ് നോട്ടീസ് ആണിത്. 26/11 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 2009 ഓഗസ്റ്റ് 28 നാണ് സയീദിനെതിരായ ആദ്യത്തെ ആഗോള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ആക്രമണത്തിൽ 25 വിദേശികൾ ഉൾപ്പെടെ 166 പേർ കൊല്ലപ്പെടുകയും 235 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 009 സെപ്റ്റംബറിൽ പാക് സർക്കാർ വീണ്ടും സെയ്ദിനെ വീട്ടുതടങ്കലിൽ ആക്കി.

Also Read:അടച്ചിട്ട മുറികൾ നിങ്ങളെ കൊല്ലും: ജനൽ, വാതിലുകൾ മലർക്കെ തുറന്നിടൂ: മുന്നറിയിപ്പുമായി ഡോക്ടർ

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ‌ഐ‌എ) നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജൂൺ 27 ന് ജമ്മുവിലെ ഇന്ത്യൻ വ്യോമസേന (ഐ‌എ‌എഫ്) താവളത്തിൽ ആദ്യമായി ഡ്രോൺ ആക്രമണം നടത്തിയത് സയീദിന്റെ സംഘടനയാണ് എന്ന് കണ്ടെത്തിയിരുന്നു. 2012 ഏപ്രിലിലാണ് 2008 -ൽ നടന്ന മുംബൈ ഭീകരാക്രമണക്കേസിലെ ഗൂഢാലോചനയിൽ സെയ്ദിന്റെ പങ്ക് ചൂണ്ടിക്കാട്ടി അമേരിക്ക അയാളുടെ തലക്ക് പത്തുമില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ചത്.

ഇന്ത്യ നിരന്തരം വ്യക്തമായ തെളിവുകൾ അന്താരാഷ്ട്ര ഫോറങ്ങളിൽ നൽകിയിട്ടും ഇന്നുവരെ ഹാഫിസ് സെയ്ദിനെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ പാക് ഭരണകൂടം തയ്യാറായിട്ടില്ല. അന്താരാഷ്ട്ര ഏജൻസികൾക്ക് മുന്നിൽ ഇന്ത്യ എത്ര കൃത്യമായ തെളിവുകൾ നൽകിയിട്ടും പാകിസ്ഥാൻ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ഇയാൾക്കെതിരെ തെളിവില്ല എന്നുതന്നെയാണ്. പാക്കിസ്ഥാന്റെ സൈനിക, ചാര ഏജൻസിയായ ഐ‌എസ്‌ഐയുമായി സയീദിന് അടുത്ത ബന്ധമുണ്ട് എന്നാണു ഉയരുന്ന ആക്ഷേപം. ഐ‌എസ്‌ഐ ഇയാൾക്ക് അനുകൂല നിലപാടുകളായിരുന്നു എക്കാലവും സ്വീകരിച്ചിരുന്നത്.

Also Read:കശ്മീർ അതിർത്തി കാക്കാൻ ഇനി ആതിരയും: സേനയിലെ ഏക മലയാളി വനിത, 21-ആം വയസ്സിൽ ഇന്ത്യൻ ആർമിയിൽ ചേർന്ന ആതിരയുടെ ജീവിതമിങ്ങനെ

കൂടാതെ, താലിബാൻ നേതൃത്വവുമായി സെയ്ദിന് അടുത്ത ബന്ധമുണ്ട്. യുഎൻ രക്ഷാസമിതി നോട്ടീസ് പ്രകാരം താലിബാനെ സഹായിക്കുന്നതിനായി 2006 ജൂണിൽ പാക്കിസ്ഥാനിലെ ക്വറ്റയിൽ അദ്ദേഹം ഒരു ഓഫീസ് സ്ഥാപിച്ചുവെന്നതിനും തെളിവുകളുണ്ട്. കൈമാറ്റം, കീഴടങ്ങൽ അല്ലെങ്കിൽ സമാനമായ നിയമനടപടികൾ തീർപ്പുകൽപ്പിക്കാത്ത ഒരാളെ കണ്ടെത്താനും താൽക്കാലികമായി അറസ്റ്റ് ചെയ്യാനുമുള്ള ലോകമെമ്പാടുമുള്ള നിയമപാലകരോടുള്ള അഭ്യർത്ഥനയാണ് ചുവന്ന അറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button