കശ്മീർ: കശ്മീർ അതിർത്തി കാക്കുന്നവരിൽ കായംകുളം സ്വദേശിനി ആതിര കെ പിള്ളയുമുണ്ട്. 21 ആം വയസിലാണ് ആതിര ഇന്ത്യൻ ആർമിയുടെ ഭാഗമായത്. നാലു മാസങ്ങൾക്ക് മുൻപാണ് ഗന്ധർബാൽ എന്ന പ്രദേശത്ത് ആതിര നിയോഗിക്കപ്പെട്ടത്. ഇന്ത്യയുടെ കശ്മീർ അതിർത്തി ആണ് ഇവിടം. ആസാം റൈഫിൾസ് റെജിമെൻറ് ഭാഗമാണ് ആതിര. ഇന്ത്യൻ ആർമിയും പ്രദേശവാസികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടി നിയോഗിക്കപ്പെട്ട അസം റൈഫിൾസിലെ ഏക മലയാളി കൂടിയാണ് ആതിര. ശരീരത്തോട് ചേർന്ന് കിടക്കുന്ന സംരക്ഷണ കവചവും റൈഫിളും പിടിച്ച് ആതിര അതിർത്തി കാക്കുമ്പോൾ ഓരോ മലയാളികൾക്കും അത് അഭിമാനം നിമിഷമാണ്.
നാട്ടുകാരും ആയുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ആതിര അടക്കമുള്ള ടീമിന് നൽകിയിരിക്കുന്ന ദൗത്യം. അതിര്‍ത്തി സംരക്ഷണത്തിന്റെ ഭാഗമായി വീടുകളിൽ കയറി പരിശോധന നടത്തേണ്ടി വരുന്ന സാഹചര്യങ്ങളിൽ അവിടെയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സഹകരണം ഉറപ്പാക്കുന്നതിന് വനിത സൈനീകരെ നിയോഗിക്കാറുണ്ട്. സൈന്യത്തോടുള്ള ഭയം മാറ്റുകയെന്നതും ഇവരുടെ കടമയാണ്. തുടക്കത്തിലെ നിസഹകരണം പ്രകടിപ്പിച്ചവരില്‍ ഇപ്പോള്‍ നല്ല മാറ്റമാണ് സംഭവിക്കുന്നതെന്ന് ആതിര പറയുന്നു.
Also Read:സ്വർണക്കടത്ത്: മുഹമ്മദ് ഷാഫി അപ്രതീക്ഷിതമായി ചോദ്യം ചെയ്യലിന് ഹാജരായി, കസ്റ്റംസ് മടക്കി അയച്ചു
‘ഞങ്ങളെ കാണുമ്പോൾ ഓരോ പെൺകുട്ടികൾക്കും അഭിമാനമാണ്. അവർ വളരുമ്പോൾ ഞങ്ങളെ പോലെ ആകാൻ ആഗ്രഹിക്കുന്നു. പ്രത്യേക സാഹചര്യങ്ങളിൽ വീടുകളിൽ പരിശോധന നടത്തേണ്ടി വരാറുണ്ട്. അപ്പോൾ സ്ത്രീകളെയും കുട്ടികളെയും പരിശോധിക്കേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കാണ്. ആദ്യമാദ്യം ഉണ്ടായിരുന്ന നിസഹകരണം ഇപ്പോൾ കുറഞ്ഞു വരുന്നുണ്ട്’- ആതിര ഒരു മാധ്യമത്തോട് വ്യക്തമാക്കി.
പുരുഷ സൈനികർ ചെയ്യുന്ന പട്രോളിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവരും ചെയ്യുന്നുണ്ട്. അസം റൈഫിൾസിലെ റൈഫിൽ മൂവ്മെൻറ് ജനറൽ ഡ്യൂട്ടി തസ്തികയിൽ ആണ് കായംകുളം സ്വദേശി ആതിര ജോലിചെയ്യുന്നത്. ഇൻഫർമേഷൻ വാർഫെയർ വിഭാഗത്തിലാണ് ജോലി. 13 വർഷങ്ങൾക്ക് മുൻപാണ് അച്ഛൻ കേശവൻ പിള്ള കുടുംബത്തെ വിട്ടു പിരിക്കുന്നത്. ഇങ്ങനെയാണ് അച്ഛൻറെ ജോലി മകൾക്ക് ലഭിക്കുന്നത്. ഇരുപത്തിയൊന്നാം വയസ്സിൽ ആണ് ആതിര ഇന്ത്യൻ ആർമിയുടെ ഭാഗമാകുന്നത്. നിരവധി ആളുകളാണ് ആതിരയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് രംഗത്ത് വരുന്നത്.
Post Your Comments