വാഷിംഗ്ടൺ: ഇന്റർപോളിന്റെ ഭാഗമാകാനുള്ള തായ്‌വാൻറ്റെ അപേക്ഷക്ക് അംഗീകാരം നൽകി അമേരിക്ക. ആഗോള ആരോഗ്യ വിഭാഗത്തിന്റെ കൂട്ടായ്മയിൽ അംഗമായതിന് പിന്നാലെയാണ് തായ് വാൻ അന്താരാഷ്‌ട്ര പോലീസായ ഇന്റർപോളിന്റെ ഭാഗമാകാനും ഒരുങ്ങുന്നത്. ചൈനയുടെ കടുത്ത എതിർപ്പുകളെ മറികടന്നാണ് ഇത്.
Also Read:കറാച്ചിയിൽ തീപിടുത്തം: നൂറ് കണക്കിന് കുടിലുകൾ കത്തി നശിച്ചു
അടുത്തയാഴ്ച നടക്കുന്ന ആഗോള സമ്മേളനത്തിൽ തായ്‌വാനെ നിരീക്ഷക രാജ്യമായി പ്രവേശിപ്പിക്കുമെന്നും ഇന്റർ പോൾ അറിയിച്ചിട്ടുണ്ട്. തായ്‌വാന്റെ അപേക്ഷയ്‌ക്ക് 71 അമേരിക്കൻ പ്രതിനിധികളാണ് സമ്മതം അറിയിച്ചത്. നിലവിൽ അമേരിക്കയുടെ സുഹൃത്തും പങ്കാളിയുമാണ് തായ്‌വാൻ.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കും കുറ്റാവാളികളെ പരസ്പരം കൈമാറുന്നതിനും ഇന്റർപോൾ വലിയ സഹായമാകുമെന്ന് തായ്‌വാൻ അറിയിച്ചു. അതേസമയം തായ്‌വാൻ വിഷയത്തിൽ ചൈനയും അമേരിക്കയും തമ്മിൽ കലഹം നിലനിൽക്കുകയാണ്. തായ്‌വാനിലുള്ള ഏതുതരം ഇടപെടലുകളെയും അധിനിവേശമായി കണക്കാക്കുമെന്നാണ് ചൈനയുടെ ഭീഷണി.
Post Your Comments