ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി കേന്ദ്രം. കോവിഡിനെ
ഫലപ്രദമായി തടയാന്‍ രാജ്യത്തെ 736 ജില്ലകളില്‍ ശിശുരോഗവിഭാഗങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം അറിയിച്ചു. 20,000 ഐസിയു കിടക്കകളും ഇവിടെ സ്ഥാപിക്കും.
പുതിയ മുരുന്നുകളുടെ സ്റ്റോക്കുകള്‍ ഉറപ്പാക്കാനും കേന്ദ്രത്തിന്റെ പുതിയ അടിയന്തരപാക്കേജ് സഹായിക്കുമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഇതിനായി 23,123 കോടി രൂപയാണ് കേന്ദ്രം ചെലവിടുക. ഇതില്‍ 15,000 കോടി കേന്ദ്രം മുടക്കും. ബാക്കി 8000 കോടി സംസ്ഥാനങ്ങള്‍ കണ്ടെത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. പദ്ധതി അടുത്ത 9 മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ പാക്കേജില്‍ 15,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കും. 8000 കോടിയുടെ ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
Post Your Comments