ഗുവാഹത്തി : കസ്റ്റഡിയില്‍ നിന്ന് കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ വെടിവെച്ച് കൊല്ലുന്ന രീതി മാതൃകയാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പോലീസ് സേനയിലെ ഓഫീസര്‍മാര്‍ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തെ പോലീസ് മാനദണ്ഡങ്ങള്‍ മാറ്റുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച പ്രത്യേക നിര്‍ദേശങ്ങള്‍ നല്കി.
സര്‍വീസ് തോക്ക് തട്ടിയെടുത്തോ അല്ലാതെയോ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പക്ഷം വെടിവെക്കാന്‍ നിയമം അനുശാസിക്കുന്ന പ്രതികളുടെ കാലില്‍ വെടിവെക്കാമെന്നും ഹിമന്ത പറഞ്ഞു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളെ കാലില്‍ വെടിവെച്ചിടുക തന്നെ വേണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യവ്യവസ്ഥയില്‍ നിയമപരമായി തന്നെ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടണമെന്ന് ഹിമന്ത പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് മാര്‍ഗമില്ലാതെ വരുമ്പോള്‍ മാത്രമാണ് വെടിവെപ്പിന് മുതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : കാലവർഷം ദുർബലമാകാൻ കാരണം മണ്‍സൂണ്‍ ബ്രേക്ക് : മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
അതേസമയം ബലാല്‍സംഗം, ലൈംഗിക പീഡനം, കയ്യേറ്റം തുടങ്ങിയ കേസുകളില്‍ കുറ്റപത്രം തയ്യാറാക്കുന്നതില്‍ കാലതാമസമുണ്ടാകരുതെന്നും കൊലപാതകം, ആയുധക്കടത്ത്, മയക്കുമരുന്ന് കേസുകള്‍ക്കൊപ്പം സ്ത്രീകള്‍ക്കെതിരെയുള്ള കേസുകളിലും വേഗത്തിലുള്ള വിചാരണ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments