KeralaLatest NewsNews

കാലവർഷം ദുർബലമാകാൻ കാരണം മണ്‍സൂണ്‍ ബ്രേക്ക് : മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : മൺസൂൺ തുടങ്ങി ഇടക്ക് വച്ച് മഴ പെയ്യാതാകുന്ന മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസമാണ് സംസ്ഥാനത്ത് മഴ കുറയാൻ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണ്‍സൂണ്‍ തുടങ്ങി ഇതുവരെ ശരാശരി കിട്ടേണ്ട മഴയുടെ 36 ശതമാനം കുറവാണ് കേരളത്തില്‍ പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Read Also : ഇരട്ട സഹോദരിമാര്‍ ആത്മഹത്യചെയ്ത സംഭവം : ആത്മഹത്യ കുറിപ്പിലെ കാരണം കണ്ട് ഞെട്ടി വീട്ടുകാരും പോലീസും 

സംസ്ഥാനത്ത് ആകെ കിട്ടുന്ന മഴയിൽ വ്യത്യാസം വരുന്നില്ലെങ്കിലും വിതരണ ക്രമത്തിൽ മാറ്റം വരുന്നതാണ് പ്രളയമടക്കമുള്ള ദുരന്തത്തിന് കാരണമാകുന്നത്. ജൂണ്‍ ജൂലായ് മാസങ്ങളിൽ കിട്ടേണ്ട മഴ ജൂലായ് അവസാനം ഒരുമിച്ച് പെയ്യുന്നതോടെ മണ്ണിടിച്ചിൽ സാധ്യതയടക്കം കൂടുതലാണെന്ന് വിദഗ്ദർ പറയുന്നു.

തിരിമുറിയാതെ മഴ പെയ്യേണ്ട ഈ ദിവസങ്ങളാണ് സംസ്ഥാനത്ത് മഴയില്ലാതെ കടന്നു പോയത്. ഇത് വാർഷിക വിളകളുടെ കൃഷിയെ സാരമായി ബാധിക്കും. കോട്ടയം ജില്ലയിൽ മാത്രമാണ് ഇതുവരെ ആവശ്യത്തിന് മഴ കിട്ടിയത്. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്. പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലും ഇത്തവണ മഴ തീരെ കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button