Latest NewsKeralaIndiaNews

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കാമുകൻ പിടിയിൽ

അടുത്തിടെ യുവതി മറ്റൊരാളുമായി അടുപ്പത്തിലാകുകയായിരുന്നു

നാഗ്പൂര്‍: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കാമുകൻ പോലീസ് പിടിയിൽ. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ സമീര്‍ ഖാന്‍ എന്ന യുവാവാണ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനായി സഹായിച്ച സമീറിന്റെ സുഹൃത്തിനെതിരെയും പോലീസ് കേസെടുത്തു.

രണ്ട് വർഷം മുൻപ് ടിക് ടോക്കിലൂടെയാണ് സമീറും പെണ്‍കുട്ടിയും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാകുകയും നിരന്തരം ടിക് ടോക്ക് വീഡിയോകള്‍ ചെയ്യുകയും ചെയ്തിരുന്നു. വിവാഹിതരാകുമെന്ന ഉറപ്പില്‍ ഇരുവരും ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടു. എന്നാൽ അടുത്തിടെ യുവതി മറ്റൊരാളുമായി അടുപ്പത്തിലാകുകയായിരുന്നു. തുടർന്നാണ് യുവതിയെ തട്ടിക്കൊണ്ട് പോകാൻ യുവാവ് തീരുമാനിച്ചത്.

യുവതിയെ പ്രതിയും സുഹൃത്തും ചേര്‍ന്ന് സ്കൂട്ടറിൽ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറഞ്ഞു. തട്ടിക്കൊണ്ട് പോകലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് പീഡനം ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button