തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന. 18 മുതല്‍ 22 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മുൻഗണന. ഇതോടൊപ്പം സ്വകാര്യ ബസ് ജീവനക്കാര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
നേരത്തെ, വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ ലഭ്യമാക്കി കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ വിദേശത്ത് പഠിക്കാന്‍ പോവുന്ന ഈ പ്രായപരിധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും വാക്സിനേഷനിൽ മുന്‍ഗണന ലഭിക്കും.
സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, മാനസിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന നല്‍കുമെന്ന് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. 56 വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കി നേരത്തെ ഇറങ്ങിയ ഉത്തരവിന് പുറമെയാണ് പുതിയ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments