Latest NewsNewsIndia

ടിബറ്റ് ആചാര്യൻ ദലൈ ലാമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പിറന്നാള്‍ ദിനത്തില്‍ നിരവധി പ്രമുഖരാണ് ദലൈലാമയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചത്

ന്യൂഡൽഹി : ടിബറ്റ് ആത്മീയാചാര്യൻ ദലൈ ലാമയ്ക്ക് പിറന്നാള്‍ ആശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. 86-ാം പിറന്നാള്‍ ആഘോഷിക്കുന്ന ദലൈലാമയെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ഇരുവരും ഫോണിലൂടെ 20 മിനിറ്റോളം സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.

പിറന്നാള്‍ ദിനത്തില്‍ നിരവധി പ്രമുഖരാണ് ദലൈലാമയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചത്. ധര്‍മ്മശാലയിലെ ആത്മീയ കേന്ദ്രത്തില്‍ നിന്നും ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ഓണ്‍ലൈനിലൂടെ ദലൈ ലാമ നന്ദി അറിയിക്കുകയും ചെയ്തു. ടിബറ്റിന്റെ ആത്മീയാചാര്യ പദവിയിലിരിക്കുന്ന 14-ാമത്തെ പ്രമുഖ വ്യക്തിത്വമാണ് ദലൈ ലാമ.

Read Also  :  രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടന ബുധനാഴ്ച: മന്ത്രി സ്ഥാനം ഉറപ്പായവര്‍ ഡല്‍ഹിയിലെത്തി

ലോകം മുഴുവനുള്ള തന്റെ അനുയായികളെ ദലൈ ലാമ അഭിസംബോധന ചെയ്തു. സ്വന്തം മണ്ണിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം അഭയം നൽകിയത് ഇന്ത്യയാണ്. ഈ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തിന്റെ എല്ലാ സ്വാതന്ത്ര്യവും മതപരമായ ഐക്യവും താൻ വേണ്ടുവോളം ആസ്വദിക്കുന്നു. എന്റെ ഇനിയുള്ള ജീവതകാലമത്രയും ഇന്ത്യയുടെ ആത്മീയമായ അറിവുകളെ ലോകം മുഴുവൻ എത്തിക്കാനായി സമർപ്പിക്കും. ഇന്ത്യ ഏറെ വിലകൽപ്പിക്കുന്ന സംസ്‌കാരിക ഗുണങ്ങളാണ് സത്യസന്ധത, കരുണ, അഹിംസ എന്നിവ. ഇവ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കുത്തകയല്ലെന്ന വിശാലമായ കാഴ്ചപ്പാടാണ് ഈ നാടിന്റെ കരുത്ത്. ഇന്ത്യയെ താൻ എന്നും ബഹുമാനിക്കുന്നുവെന്നും ദലൈ ലാമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button