കോഴിക്കോട്: നടുറോഡില്‍ വച്ച് കല്യാണം നടത്തിയ സമരക്കാർ വിവാദത്തിൽ. കോഴിക്കോട് മിനി ബൈപ്പാസില്‍ വച്ചായിരുന്നു കല്യാണച്ചടങ്ങുകള്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹത്തില്‍ കൂടുതല്‍പേരെ പങ്കെടുപ്പിക്കാന്‍ അനുമതി തേടിയായിരുന്നു പ്രതിഷേധ വിവാഹം. വിദേശമദ്യ വില്‍പനശാലയ്ക്കു മുന്നിലായിരുന്നു മണ്ഡപം.
read also: കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തന്നെ തുറക്കാന്‍ കഴിയും: ശുഭപ്രതീക്ഷ പങ്കുവെച്ച് പി.എ മുഹമ്മദ് റിയാസ്
ഓള്‍ കേരള കാറ്റേഴ്‌സ് അസോസിയേഷനായിരുന്നു പരിപാടിയുടെ സംഘാടകര്‍. ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയെങ്കിലും വിവാഹങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാണ് ആവശ്യം. എന്നാൽ നാട് റോഡിൽ നടന്ന കല്യാണത്തിന് വിളിക്കാതെ തന്നെ കൂടുതല്‍ ആളുകള്‍ എത്തിയതോടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പൊലീസ് കേസ് എടുത്തിരിക്കുകയാണ്.
എം.കെ.രാഘവന്‍ എംപിയായിരുന്നു വിവാഹത്തിനും പ്രതിഷേധത്തിനും കാരണവരുടെ സ്ഥാനത്തുണ്ടായിരുന്നത്.
Post Your Comments