
പേരാവൂർ : തൊട്ടിൽ പാലം കാവിലുംപാറ സ്വദേശി പെരുമാലിൽ റോജസ് എന്ന ജിസ്മോനെയാണ് (32) പേരാവൂർ ഡി.വൈ.എസ്.പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ മേമലയിലെ ദമ്പതിമാരെ അക്രമിച്ച സംഘം ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
നാലു പ്രതികളുള്ള കേസിലെ രണ്ടുപേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അമ്പായത്തോട്ടിലെ ഷെഡിൽ വീട്ടമ്മയെയും ഭർത്താവിനെയും കെട്ടിയിട്ടശേഷം തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു.പ്ലാസ്റ്റിക് കയർ, ടേപ്പ് എന്നിവ ഉപയോഗിച്ച് ബന്ധിച്ച് ഗുളിക നൽകി പീഡിപ്പിക്കുകയും ഫോണിൽ പകർത്തുകയും സ്വർണം, പണം, മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ കവരുകയും ചെയ്തിരുന്നു.
റോജസ് വിവിധ സംസ്ഥാനങ്ങളിൽ നിരവധി കേസുകളിൽ പ്രതിയാണ്. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments