തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രഹസ്യമായി കടത്താൻ ശ്രമിച്ച 1.7 കിലോ സ്വർണം പിടികൂടി. ഇതിന് വിപണയിൽ ഏകദേശം 76 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. ഷാർജയിൽ നിന്നുമാണ് കോട്ടയം സ്വദേശി സ്വർണം കൊണ്ടുവന്നത്.
മണിക്കൂറുകൾക്ക് മുൻപ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി രഹസ്യമായി കടത്താൻ ശ്രമിച്ച 2.198 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മലപ്പുറം കടുങ്ങൂത്ത് സ്വദേശി റഷീദിനെ എയർ ഇന്റലിജൻസ് യൂണിറ്റ് കസ്റ്റഡിയിൽ എടുത്തു.
അതേസമയം തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.
Post Your Comments