NattuvarthaLatest NewsKeralaNews

റേഷന്‍ കടയില്‍നിന്ന്​ ലഭിച്ച സൗജന്യ ഭക്ഷ്യ കിറ്റിലെ ആട്ടയില്‍ ചത്ത എലി

ആട്ട പലഹാരം തയാറാക്കാനായി പൊട്ടിച്ചപ്പോഴാണ് എലിയെ കണ്ടത്.

കായംകുളം: കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്ക് സൗജന്യമായി നൽകുന്ന ഭക്ഷ്യ കിറ്റിലെ ആട്ടയില്‍ ചത്ത എലി. വള്ളികുന്നം ശാലിനി ഭവനത്തില്‍ ശാലിനിക്ക് ലഭിച്ച കിറ്റിലാണ് ചത്ത എലിയെ കണ്ടത്. രണ്ട് ദിവസം മുമ്പ് റേഷൻ കടയിൽ നിന്നും വാങ്ങിയ ഈ കിറ്റിലെ ആട്ട പലഹാരം തയാറാക്കാനായി പൊട്ടിച്ചപ്പോഴാണ് എലിയെ കണ്ടത്.

read also: നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ മണാലിയിലേയ്ക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകള്‍: മുന്നറിയിപ്പുമായി കേന്ദ്രം

അധികൃതര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ​പിന്‍വലിക്കണമെന്ന അഭ്യര്‍ഥനയുമായി പൊതുവിതരണ ഉദ്യോഗസ്ഥര്‍ വീട്ടുകാരെ സമീപിച്ചതായും ആരോപണമുണ്ട്. മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button