Latest NewsNewsBusiness

ഗോതമ്പ് മാവ് കയറ്റുമതി: പുതിയ ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ

ഈ വർഷം മെയ് മാസം മുതൽ ഗോതമ്പിന്റെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു

രാജ്യത്ത് ഗോതമ്പ് മാവിന്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഗോതമ്പ് മാവിന്റെ കയറ്റുമതിക്കാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. നിബന്ധനകൾക്ക് വിധേയമായതിനാൽ, പ്രത്യേക സാമ്പത്തിക മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള കയറ്റുമതി അധിഷ്ഠിത യൂണിറ്റുകൾക്കും സ്ഥാപനങ്ങൾക്കും മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. കൂടാതെ, കയറ്റുമതിയുമായി ബന്ധപ്പെട്ട് സംസ്കരണ യൂണിറ്റുകൾക്ക് നികുതി രഹിത ഗോതമ്പ് ഇറക്കുമതി ചെയ്യാനുള്ള അനുവാദവും നൽകിയേക്കും.

ഈ വർഷം മെയ് മാസം മുതൽ ഗോതമ്പിന്റെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു. ആഭ്യന്തര വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഗോതമ്പിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ കഴിഞ്ഞ മാസം ഗോതമ്പ് മാവിന്റെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപ്പാദക രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെ, അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയർന്നിരുന്നു. റഷ്യ- യുക്രൈൻ യുദ്ധം അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പിന്റെ വില ഉയരുന്നതിനുള്ള ആക്കം കൂട്ടി.

Also Read: ആയുർവേദ മെഡിക്കൽ ക്യാമ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button