KeralaLatest NewsNews

കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെയ്പ്പിനും കൂച്ചു വിലങ്ങിട്ട് പിണറായി സർക്കാർ; ഭക്ഷ്യകിറ്റ് വിതരണം അടുത്തയാഴ്ച മുതല്‍

ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശാനുസരണമാകും റേഷൻ കാർഡില്ലാത്ത, അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പിണറായി സർക്കാർ ഭരണത്തിലേറുമ്പോഴും ഭക്ഷ്യകിറ്റ് വിതരണം മുടങ്ങില്ലെന്ന് സർക്കാർ. ഭക്ഷ്യകിറ്റ് അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. കിറ്റ് വിതരണത്തിനുള്ള ഉത്പന്നങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും ഭക്ഷ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. ലോക്ഡൌൺ കാലത്ത് കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും. കഴിഞ്ഞ തവണ ലോക്ഡൌൺ കാലത്ത് സാധനങ്ങളെത്തിക്കാൻ ഏറെ പ്രശ്നങ്ങളും തടസങ്ങളുമുണ്ടായിരുന്നു.

Read Also: ഇനി വി​ട്ടു​വീ​ഴ്​​ച​യില്ല…സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ഭ്യൂ​ഹം പ്ര​ച​രി​പ്പി​ക്ക​രു​ത്; താക്കീതുമായി അ​മീ​ര്‍

എന്നാൽ കപ്പലിലടക്കം ഭക്ഷ്യസാധനങ്ങൾ കൊണ്ടുവന്നാണ് വിതരണം നടത്തിയത്. ഇത്തവണ ചരക്ക് വാഹനങ്ങളെ തടയില്ലെന്നാണ് തീരുമാനം. അത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരക്ക് കൂട്ടി സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ല. കൊവിഡ് മാനദണ്ദങ്ങൾ പാലിച്ച് സാധനങ്ങൾ വാങ്ങാം. ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശാനുസരണമാകും റേഷൻ കാർഡില്ലാത്ത, അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button