Latest NewsIndiaNews

നടുറോഡില്‍ അപകടകരമായ രീതിയില്‍ ഓട്ടോറിക്ഷ റേസിംഗ്: വീഡിയോ പുറത്ത്

ചെന്നൈ: കോവിഡ് കാലത്ത് നടുറോഡില്‍ ഓട്ടോറിക്ഷകളുടെ മത്സരയോട്ടം. തമിഴ്‌നാട്ടിലെ തമ്പാരം മുതല്‍ പോരൂര്‍ വരെയാണ് ഓട്ടോറിക്ഷ റേസിംഗ് നടന്നത്. റേസിംഗ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Also Read: ബിജെപിയിൽ ഏറ്റവും ജനകീയാടിത്തറയുള്ള നേതാവ് സുരേന്ദ്രൻ, കൊടകര കുഴൽപ്പണകേസ് രാഷ്ട്രീയ പകപോക്കൽ: ജേക്കബ് തോമസ്

ബൈക്കുകളുടെ അകമ്പടിയോടെയാണ് ഓട്ടോറിക്ഷ റേസിംഗ് നടന്നത്. ഓട്ടോറിക്ഷകളുടെ മുമ്പിലായി നിരവധി ബൈക്കുകളില്‍ യുവാക്കള്‍ റേസിംഗിന് നേതൃത്വം നല്‍കുന്നത് വീഡിയോയില്‍ കാണാം. ഓട്ടോറിക്ഷ റേസിംഗ് വൈറലായതോടെ സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിന് പിന്നാലെ പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

അനധികൃതമായി റേസിംഗുകള്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ സജീവമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇത്തരം റേസിംഗുകളില്‍ പങ്കെടുക്കാനായി നിരവധി ടീമുകളും രംഗത്തുണ്ട്. നിബന്ധനകള്‍ അംഗീകരിച്ച ശേഷമാണ് ടീമുകള്‍ ഇത്തരം അനധികൃത റേസിംഗുകളില്‍ പങ്കെടുക്കുന്നത്. വിജയികള്‍ക്ക് 10,000 രൂപ വരെ സമ്മാനമായി ലഭിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 2019ല്‍ സമാനമായ രീതിയില്‍ സംഘടിപ്പിച്ച അനധികൃത റേസിംഗില്‍ പങ്കെടുത്തയാള്‍ അപകടത്തില്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button