NattuvarthaLatest NewsKeralaIndiaNews

സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചാൽ വധശിക്ഷ: ‘മനുഷ്യക്കടത്ത് ബില്ലി’ന്റെ കരടുമായി കേന്ദ്രം

സ്ത്രീകളെയും കുട്ടികളെയും കടത്തുന്നത് തടയലും, പീഡനത്തിനെതിരായ പ്രതിരോധവുമാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം

ഡൽഹി: ചെറിയ കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർക്ക് വധശിക്ഷ നല്കാൻ വ്യവസ്ഥ ചെയ്യുന്ന ‘മനുഷ്യക്കടത്ത് ബില്ലി’ന്റെ കരട് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു. ആളുകളെ കടത്തുന്ന എല്ലാ കുറ്റകൃത്യങ്ങൾക്കും ഈ നിയമം ബാധകമാണ്. സ്ത്രീകളെയും കുട്ടികളെയും കടത്തുന്നത് തടയലും, പീഡനത്തിനെതിരായ പ്രതിരോധവുമാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.

സ്ത്രീകളെയും, 12 വയസ്സിൽ താഴെയുള്ള കുട്ടികളെയും കടത്തിക്കൊണ്ട് പോവുകയും പീഡിപ്പിക്കുകയും ചെയ്താൽ 20 വർഷം തടവും 30 ലക്ഷം രൂപ വരെ പിഴയും നൽകാനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ കുറ്റകൃത്യം ആവർത്തിച്ചാൽ വധശിക്ഷ നൽകാനും നിർദ്ദേശിക്കുന്നു. തട്ടിക്കൊണ്ടുപോകലിന് 10 വർഷം വരെ കഠിന തടവോ, ജീവപര്യന്തമോ 10 ലക്ഷം രൂപവരെ പിഴയോ നൽകും. 12 വയസ്സിൽ കൂടുതലുള്ള കുട്ടികളാണെങ്കിൽ 10 വർഷം തടവും 15 ലക്ഷം രൂപ പിഴയുമാണ് നിർദ്ദേശിക്കുന്നത്. കടത്തലിൽ ഒന്നിലേറെ കുട്ടികളുണ്ടെങ്കിൽ 14 വർഷം കഠിന തടവും 30 ലക്ഷം രൂപവരെ പിഴയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത് .

അധികാര ദുർവിനിയോഗം ചെയ്ത് കുറ്റം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ജീവിതാന്ത്യം വരെ തടവും 30 ലക്ഷം രൂപവരെ പിഴയും ശിക്ഷയായി ലഭിക്കും. ഇരകളുടെ പാസ്പോർട്ട് മുതലായവ തടഞ്ഞുവയ്ക്കൽ, കൃത്രിമം കാണിക്കൽ എന്നിവയ്ക്ക് 10 വർഷം തടവും 20 ലക്ഷം രൂപ പിഴയുമാണ് നിർദേശിക്കുന്നത്. ഇരയുടെ പേരോ വിവരങ്ങളോ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിന് 7 വർഷം തടവും 50 ലക്ഷം രൂപ പിഴയും ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. മാധ്യമങ്ങൾ ഇരയുടെ പേര് വെളിപ്പെടുത്തിയാൽ 2 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button