KeralaLatest News

വണ്ടിപെരിയാർ : പ്രതി അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍​ക്ക് അ​ടി​മ,​ കു​ട്ടി​യെ ബോധം പോകുന്നത് വരെ ക്രൂരമായി പീ​ഡി​പ്പി​ച്ചു

മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാള്‍ കുട്ടിയെ ദുരുപയോഗം ചെയ്തതിരുന്നത്.

ഇടുക്കി:  വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയെ പീഡിപ്പിച്ച്‌ കൊല ചെയ്ത സംഭവത്തില്‍ പ്രതിയായ അര്‍ജുന്‍ അശ്ലീല വിഡിയോകള്‍ക്ക് അടിമയായിരുന്നുവെന്ന് പൊലീസ്. പെണ്‍കുട്ടിയെ അര്‍ജുന്‍ മൂന്നുവര്‍ഷങ്ങളായി നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാള്‍ കുട്ടിയെ ദുരുപയോഗം ചെയ്തതിരുന്നത്. പെണ്‍കുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

കൊലക്ക് ശേഷം ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച്‌ ഇന്ന് തെളിവെടുക്കും. വീടിനുള്ളില്‍ വാഴക്കുല കെട്ടി ഇട്ടിരുന്ന കയറില്‍ പിടിച്ചുകളിച്ചു കൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. സഹോദരന്‍ കവിനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് മൊഴി നല്‍കിയതാണ് കേസില്‍ നിര്‍ണായകമായത്.

പി​ന്നാ​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വം ദി​വ​സം ഇ​യാ​ള്‍ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​പ്പോ​ള്‍ കു​ട്ടി ബോ​ധ​ര​ഹി​ത​യാ​യി. മ​രി​ച്ചു​വെ​ന്ന് ക​രു​തി ഇ​യാ​ള്‍ ഷാ​ളി​ല്‍ പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അര്‍ജുന്‍ ഉള്‍പ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അര്‍ജുന്റെ മൊഴികളില്‍ വൈരുധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button