
ഡല്‍ഹി: ഇസ്ലാം മതവിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് പറയുന്നവര്‍ ഹിന്ദു അല്ലെന്ന് ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഹിന്ദു-മുസ്ലീം ഐക്യം വേണമെന്നാണ് പലരും പറയുമ്പോൾ രണ്ട് വിഭാഗവും ഒന്നാണെന്നാണ് ഞങ്ങള്‍ പറയാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിച്ഛായ നിര്‍മിക്കാനല്ല ഇങ്ങനെ പറയുന്നതയെന്നും ആര്‍എസ്‌എസ് ഒരിക്കലും പ്രതിച്ഛായയ്ക്ക് വേണ്ടി മാത്രം ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നാണെന്നും ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഹിന്ദുവിനോ മുസ്ലിമിനോ മേധാവിത്വം നേടാനാകില്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. ആര്‍എസ്‌എസ് എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ഡിഎന്‍എയിലാണെന്നും, ഇന്ത്യക്കാരനാണ് മേധാവിത്വമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആര്‍എസ്‌എസ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും ഇസ്ലാം രാജ്യത്തിന് അപകടമാണെന്നുമൊക്കെയുള്ള പ്രചാരണങ്ങളില്‍ നിന്ന് നാം രക്ഷ നേടണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments