മുംബൈ : മഹാരാഷ്ട്രയില്‍ ശിവസേനയും ബി ജെ പിയും തമ്മില്‍ രാഷ്ട്രീയ സമവായത്തിന് ശ്രമിക്കുന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണവുമായി ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ബി.ജെ.പിയുമായി ഇനി അകലം പാലിക്കാന്‍ ഉദ്ദേശിക്കുന്നില്ല, ഞങ്ങള്‍ ഇനി ഭായ് ഭായ് ആയിരിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Also :കോവിഡ് ഭേദമായവരിൽ അസ്ഥിമരണം സംഭവിക്കുന്നു: മുംബൈയിൽ മൂന്നുപേർ ചികിത്സയിൽ
‘ഞങ്ങള്‍ ഇന്ത്യയും പാകിസ്ഥാനുമല്ല. കിരണ്‍ റാവുവിനെയും അമീര്‍ ഖാനെയും നോക്കൂ, ഞങ്ങള്‍ അതുപോലെയാണ്. ഞങ്ങളുടെ രാഷ്ട്രീയ വഴികള്‍ വ്യത്യസ്തമാണെങ്കിലും സൗഹൃദം കേടുകൂടാതെയിരിക്കും’- സഞ്ജയ് റാവത്ത് പറഞ്ഞു.
ശിവസേനയുമായി സൗഹൃദത്തിലാണെന്നും രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്നും ഞായറാഴ്ച ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞിരുന്നു. വീണ്ടും ഒരുമിക്കുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു ഫട്നാവിസ് പ്രതികരിച്ചത്.
Post Your Comments