CinemaMollywoodLatest NewsKeralaNewsEntertainment

ജസ്ല മാടശ്ശേരിയ്ക്ക് വിവാഹ ആലോചനയുമായി പൊളി ഫിറോസ്: വിവാദത്തിനു മൂഡില്ലെന്ന് ജസ്ല

തിരുവനന്തപുരം: ബിഗ്‌ബോസ് മലയാളം സീസണ്‍ 3 ൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമായിരുന്നു പൊളി ഫിറോസ് എന്ന ഫിറോസ് ഖാന്‍. ഭാര്യ സജ്‌നയ്ക്ക് ഒപ്പമാണ് ഫിറോസ് ഷോയില്‍ എത്തിയത്. ഷോ അവസാനിച്ചതോടെ ഇരുവരും പ്രാങ്ക് വീഡിയോകളുമായി സജീവമാവുകയാണ്. തങ്ങളുടെ യുട്യൂബ് ചാനൽ വഴിയാണ് ഇവരുടെ പ്രാങ്ക് പരുപാടി. അടുത്തിടെ ആക്ടിവിസ്റ്റ് ആയ ജസ്ല മാടശ്ശേരിയെ ആണ് ഇവർ പ്രാങ്ക് ചെയ്തത്.

പേരും ശബ്ദവും മാറ്റി ഒരു മാര്യേജ് പ്രൊപ്പോസല്‍ എന്ന നിലയ്ക്കാണ് ഫിറോസ് വിളിച്ചത്. മറ്റൊരു പേരില്‍ വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും ജസ്ല താല്‍പര്യമില്ലെന്നായിരുന്നു പറഞ്ഞത്. പിന്നീട് ഫിറോസ് ആണെന്ന് വെളിപ്പെടുത്തിയപ്പോഴാണ് ജസ്ലയ്ക്ക് കാര്യം വ്യക്തമാകുന്നത്. പുതിയ വിവാദങ്ങൾ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ വിവാദങ്ങൾക്കൊന്നും പറ്റിയ മൂടല്ലെന്നായിരുന്നു ജസ്ല നൽകിയ മറുപടി.

ബിഗ്‌ബോസ് മൂന്ന് സീസണുകളിലെയും താരങ്ങളെ വിളിച്ച്‌ ഇവര്‍ പ്രാങ്ക് ചെയ്തു. ഇക്കുറി ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി ജസ്ല മാടശ്ശേരിയെയാണ് ഫിറോസ് വിളിച്ച്‌ പറ്റിച്ചത്. മുൻബിഗ്‌ബോസ് താരമായ ഫുക്രുവിൽ നിന്നുമാണ് പൊളി ഫിറോസ് ജസ്ലയുടെ നമ്പർ വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button