തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂട്ടിയത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്ന് വര്‍ധനവില്ല.
Read Also : കോവിഡ് കേസുകൾ കുറഞ്ഞു : തമിഴ്നാട്ടിൽ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ പ്രവേശനം
ഇതോടെ കൊച്ചി നഗരത്തിലും പെട്രോളിന് 100 കടന്നു. കൊച്ചിയില്‍ പെട്രോളിന് 100.08 രൂപയാണ് വില . തിരുവനന്തപുരത്ത് 101.84 രൂപയും കോഴിക്കോട് 100.33 രൂപയുമാണ് ഇന്നത്തെ വില.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെയാണ് ഇന്ധനവില ദിനംപ്രതി വർധിക്കാൻ തുടങ്ങിയത്. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും പെട്രോളിനും ഡീസലിനും 100 രൂപ കടന്നു.
Post Your Comments