കൊച്ചി: 2020-21 വിദ്യാഭ്യാസ വർഷം ഗ്രേസ്മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ. ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകും വരെ സർക്കാർ ഉത്തരവിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എൻസിസിയുടെയും സ്‌കൗട്ടിന്റെയും ഭാഗമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ വിദ്യാർത്ഥികൾക്ക് പോലും ഗ്രേസ്മാർക്ക് നിഷേധിച്ചവെന്ന് ഹർജിയിൽ പറയുന്നു.
Read Also: വികസിത രാജ്യങ്ങളെ കടത്തിവെട്ടുന്ന വേഗത: ആഗോള ശ്രദ്ധയാകര്‍ഷിച്ച് ഇന്ത്യയുടെ ‘മാസ്’ വാക്‌സിനേഷന്‍
കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലായിരുന്നു ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്. വിദ്യാർത്ഥിയുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിന്റെ ശരാശരി നോക്കി ഗ്രേസ് മാർക്ക് നൽകാമെന്ന എസ് സി ഇ ആർ ടി ശുപാർശ സർക്കാർ തള്ളുകയായിരുന്നു. സ്‌കൗട്ട്, എൻസിസി, എൻഎസ്എസ് എന്നിവയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്ക് നൽകേണ്ടെന്നായിരുന്നു തീരുമാനം.
Read Also: കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം ചൊവ്വാഴ്ച്ച മുതൽ: ഗതാഗത മന്ത്രി
Post Your Comments