Latest NewsKeralaNews

ആ​റു വ​യ​സുകാരിയെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സംഭവം : അയൽവാസിയായ യുവാവ് അറസ്റ്റിൽ

ഇ​ടു​ക്കി : വ​ണ്ടി​പ്പെ​രി​യാ​ര്‍ ചു​ര​കു​ളം എ​സ്റ്റേ​റ്റി​ലെ ആ​റു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സംഭവത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. കു​ട്ടി​യു​ടെ മ​ര​ണം ക​ടു​ത്ത പീ​ഡ​ന​ത്തി​ന് ശേഷം നടന്ന കൊ​ല​പാ​ത​ക​മാണെന്ന് പോ​ലീ​സ് പറഞ്ഞു.

Read Also : യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം : സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ് 

സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സിയായ അ​ര്‍​ജു​ന്‍ എന്നയാളാണ് അ​റ​സ്റ്റി​ലാ​യത്. ഷാ​ള്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വീ​ടി​നു പു​റ​ത്തു​പോ​യി തി​രി​കെ​യെ​ത്തി​യ സ​ഹോ​ദ​ര​നാ​ണ് പെ​ണ്‍​കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ന്ന​ത്. അർജുൻ പീ​ഡി​പ്പി​ച്ച ശേ​ഷം പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് പറഞ്ഞു. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ബോ​ധ​ര​ഹി​ത​യാ​യി. ഇ​തോ​ടെ മ​ര​ണ​പ്പെ​ട്ടു​വെ​ന്ന് ക​രു​തി കു​ട്ടി​യെ അ​ര്‍​ജു​ന്‍ ഷാ​ളി​ല്‍ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ലാ​ണ് മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യു​ന്ന​ത്. പെ​ണ്‍​കു​ട്ടി ക​ടു​ത്ത പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്ന​ത്.ഏ​റെ നാ​ളാ​യി യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ​വ​രി​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ള്‍ ജോലിക്ക് ​പോ​കു​ന്ന സ​മ​യം മു​ത​ലെ​ടു​ത്താ​ണ് ഇ​യാ​ള്‍ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button