COVID 19Latest NewsNewsIndiaInternational

അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്

ന്യൂയോര്‍ക്ക്: അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായിട്ടാണ് യുഎസിനെ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. മൂന്ന് കോടി നാല്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരേയ്ക്കും 6.21 ലക്ഷം പേർ ഇവിടെ മരിച്ചിട്ടുണ്ട്. രണ്ട് കോടി തൊണ്ണൂറ് ലക്ഷം പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്.

Also Read:ക്വട്ടേഷൻ പ്രവർത്തനത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചത് ‘ലീഡറുടെ’ ഉപദേശ പ്രകാരം: നിർണ്ണായക മൊഴികളുമായി അർജുൻ ആയങ്കി

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി നാല്‍പത്തിയഞ്ച് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 3.25 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.39.93 ലക്ഷം പേര്‍ മരിച്ചു. പതിനാറ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 43,071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 3,05,45,433 ആയി ഉയര്‍ന്നു. നിലവില്‍ 4.85 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 4.02 ലക്ഷം പേര്‍ മരിച്ചു. 2.96 കോടി പേര്‍ രോഗമുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button