ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ചര്‍ച്ചാ വിഷയമായി ഇന്ത്യയുടെ വാക്‌സിനേഷന്‍. ഡിസംബറോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിച്ചത്. പുതിയ വാക്‌സിന്‍ നയം നിലവില്‍ വന്നതിന് പിന്നാലെ വാക്‌സിനേഷന്‍ അത്ഭുതകരമായ വേഗതയാണ് കൈവരിച്ചത്.
ജൂണ്‍ 21 മുതല്‍ ജൂലൈ 3 വരെയുള്ള കാലയളവില്‍ രാജ്യത്ത് 6.77 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ജൂണ്‍ 21 വരെ പ്രതിദിന വാക്‌സിനേഷന്‍ ശരാശരി 31.20 ലക്ഷമായിരുന്നു. എന്നാല്‍ ജൂണ്‍ 21ന് ശേഷം പ്രതിദിന വാക്‌സിനേഷന്‍ ശരാശരി 52.08 ലക്ഷമായി ഉയര്‍ന്നു. വിതരണം ചെയ്യുന്ന ഡോസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനൊപ്പം സെറം ഇന്‍സ്റ്റിറ്റിയൂട്ടും ഭാരത് ബയോടെക്കും വാക്‌സിന്‍ ഉത്പ്പാദനത്തിന്റെ അളവ് വര്‍ധിപ്പിച്ചതും വാക്‌സിനേഷന്റെ വേഗത കൂട്ടി.
കേരളം ഉള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1 കോടി കടന്നിരുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ബീഹാര്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് ഒരു കോടിയിലധികം ആളുകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയത്. അടുത്തിടെ വാക്‌സിനേഷനില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.
Post Your Comments