KeralaCinemaMollywoodLatest NewsNewsEntertainment

അന്നും ഇന്നും ഞാൻ മുകേഷേട്ടന്റെ കൂടെ, വിളിച്ചവന്റെയും ഇവനെ പിന്തുണയ്ക്കുന്ന ഊളകളുടെയും ചെവിക്കല്ലു പൊട്ടണം: അഖിൽ മാരാർ

കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച കൊല്ലം എംഎൽഎ മുകേഷിനെ പിന്തുണച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. മുഖമില്ലാത്ത ചിലർ ആവശ്യത്തിനും അനാവശ്യത്തിനും പലരെയും ദ്രോഹിക്കുന്നുവെന്ന് സംവിധായകൻ ഫേസ്‌ബുക്കിൽ കുറിച്ചു. നമ്പർ കൊടുത്തവന്റെ മാത്രം അല്ല വിളിച്ചവന്റെയും ഇവനൊക്കെ പിന്തുണ കൊടുക്കുന്ന ഊളകളുടെയും ചെവിക്കല്ലു പൊട്ടണം എന്നാണു അഖിൽ പറയുന്നത്.

അഖിൽ മാരാർ ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:

കുറെ തന്തയ്ക്ക് പിറക്കാത്ത സൈബർ ഊച്ചാളികൾ (മുഖമില്ലാത്ത ചിലർ) ആവശ്യത്തിനും അനാവശ്യത്തിനും പലരെയും ദ്രോഹിക്കുന്നു.. കൊല്ലം MLA യും അഭിനേതാവും ആയ മുകേഷേട്ടനെ പണ്ട് പാതി രാത്രിയിൽ വിളിച്ചു സംസാരിച്ച വിഷയം അതിന് മുകേഷേട്ടൻ കൊടുത്ത മറുപടി എല്ലാം നമ്മൾ കേട്ടതാണ്..അന്നും ഇന്നും ഞാൻ മുകേഷേട്ടന്റെ ഭാഗത്താണ്..എന്തിനും ഔചിത്യം സാമാന്യ ബോധം എന്നൊന്നുണ്ട്.. അന്നത്തെ ആരാധകൻ എന്ന തലയ്ക്ക് സുഖമില്ലാത്തവനും ഇന്ന് വിളിച്ച പയ്യനും അവനെ ഒക്കെ പിന്തുണയ്ക്കുന്നവന്മാർക്കും ഒന്നും ഇല്ലാതെ പോകുന്നതും ഈ മര്യാദ തന്നെയാണ്..മുകേഷേട്ടൻ രാത്രി 11 മണിക്ക് ഫോണ് എടുത്തത് പോലും എനിക്ക് അത്ഭുതമാണ്.

അത് പോലെ ഇപ്പോൾ ഈ പയ്യൻ വിളിച്ചപ്പോൾ പോലും പുള്ളി പറയുന്നു നിയിത് ആറാമത്തെ തവണയാണ് വിളിക്കുന്നത്…അതും പാലക്കാട് നിന്ന് കൊല്ലത്തെ MLA യെ വിളിക്കുന്നവന് ആംബുലൻസോ ഫയർ ഫോർസോ പോലത്തെ എമർജൻസി ഒന്നും അല്ല..അവന് നാട്ടിൽ വാർഡ് മെമ്പർ മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ ഉണ്ട്..സ്വന്തം MLA ഉണ്ട്..നിരവധി പാർട്ടി പ്രവർത്തകർ ഉണ്ട്..അവരുടെ ഒന്നും നമ്പറിൽ വിളിക്കാതെ കൊല്ലത്തെ MLA യെ വിളിക്കുന്നതിന് പിന്നിൽ ഒറ്റ ഉദ്ദേശമേ ഉള്ളു..ആൾ mLa എന്നതിൽ ഉപരി ഒരു സെലിബ്രിറ്റി കൂടിയാണ്..അപ്പോൾ റെക്കോര്ഡ് ചെയ്തു പ്രചരിപ്പിച്ചാൽ കൂടുതൽ ശ്രദ്ധ കിട്ടും.

നമ്പർ കൊടുത്തവന്റെ മാത്രം അല്ല വിളിച്ചവന്റെയും ഇവനൊക്കെ പിന്തുണ കൊടുക്കുന്ന ഊളകളുടെയും ചെവിക്കല്ലു പൊട്ടണം…എന്ത് കൊണ്ടെന്നാൽ നാളെയിൽ ആവശ്യത്തിനു വേണ്ടി വിളിക്കുന്ന ആൾക്കാരുടെ ഫോണ് പോലും ഇവർ എടുക്കാതെ വരും..അല്ലാതെ സോഷ്യൽ മീഡിയയിലെ പ്രതിഷേധം കണ്ട് നാളെ മുതൽ മുകേഷ് വിളിക്കുന്ന എല്ലാവരോടും “പറയു സാർ ഞാൻ എന്താണ് താങ്കൾക്ക് വേണ്ടി ചെയ്യേണ്ടത്..ചെയ്ത ശേഷം ഞാൻ സാറിനെ തിരിച്ചു വിളിക്കാം..”മുകേഷേട്ടന്റെ തന്നെ ഭാഷ കടം എടുത്താൽ ഇത്തരം കക്ഷികൾക്ക് മയിരു വില പോലും കൊടുക്കേണ്ട കാര്യമില്ല…

shortlink

Related Articles

Post Your Comments

Related Articles


Back to top button