ന്യൂഡൽഹി: ലോകത്തെ മുഴുവൻ ഒരു കുടുംബമായാണ് ഇന്ത്യൻ നാഗരികത കണക്കാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള കോ-വിൻ പ്ലാറ്റ്‌ഫോം ഓപ്പൺ സോഴ്സ് ആക്കുമെന്നും അദ്ദേഹം അറിയിച്ചു. കോൺവിൻ ഗ്ലോബൽ കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും കോ-വിൻ പ്ലാറ്റ്‌ഫോം ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
‘കോവിഡിനെതിരായ പോരാട്ടത്തിൽ ആഗോള സമൂഹവുമായി എല്ലാ അനുഭവങ്ങളും വൈദഗ്ധ്യവും വിഭവങ്ങളും പങ്കിടാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. എത്ര ശക്തമാണെങ്കിലും, ഏതൊരു രാജ്യത്തിനും ഒറ്റപ്പെട്ട രീതിയിൽ ഇതുപോലുള്ള ഒരു വെല്ലുവിളി പരിഹരിക്കാൻ കഴിയില്ലെന്ന് അനുഭവം വ്യക്തമാക്കുന്നുവെന്നും കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ സാങ്കേതിക വിദ്യ അവിഭാജ്യമാണെന്നും’ അദ്ദേഹം വിശദീകരിച്ചു.
‘വിഭവ പരിമിതികളില്ലാത്ത ഒരു മേഖലയാണ് സോഫ്റ്റ്‌വെയർ. അതുകൊണ്ടാണ് ഇന്ത്യയുടെ കോവിഡ് ട്രേസിംഗ്, ട്രാക്കിംഗ് ആപ്പ് സാങ്കേതികമായി പ്രായോഗികമാകുമ്പോൾ തന്നെ ഓപ്പൺ സോഴ്സ് ആക്കാൻ തീരുമാനിച്ചത്. വാക്‌സിനേഷന്റെ പ്രാധാന്യം കണക്കിലെടുത്ത്, വാക്‌സിനേഷൻ തന്ത്രം ആസൂത്രണം ചെയ്യുമ്പോൾ പൂർണ്ണമായും ഡിജിറ്റൽ സമീപനം സ്വീകരിക്കാൻ ഇന്ത്യ തീരുമാനിച്ചതായും’ അദ്ദേഹം അറിയിച്ചു. കോവിൻ വഴി ഇന്ത്യ 350 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Read Also: ഏഷ്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ഗ്രീസ്മാനും ഡെംബലെയും: വീഡിയോ പുറത്ത്, പ്രതിഷേധം പുകയുന്നു
Post Your Comments