Latest NewsIndia

രണ്ടുമാസത്തിന് ശേഷം മദ്യശാലകള്‍ തുറന്നു: മദ്യപർ ആഘോഷിച്ചത് തേങ്ങയുടച്ചും പടക്കം പൊട്ടിച്ചും

ഏകദേശം രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം മദ്യശാലകള്‍ തുറന്നതോടെ ഇവര്‍ക്ക് സന്തോഷം അടക്കാന്‍ സാധിച്ചില്ല.

കോയമ്പത്തൂര്‍: കോവിഡ് കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങളിലും ഇളവും പ്രഖ്യാപിച്ചിരിക്കയാണ്. മദ്യശാലകളും തുറന്നു. ഏകദേശം രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം മദ്യശാലകള്‍ തുറന്നതോടെ ഇവര്‍ക്ക് സന്തോഷം അടക്കാന്‍ സാധിച്ചില്ല. മദ്യശാലകള്‍ വീണ്ടും തുറന്നത് പടക്കം പൊട്ടിച്ച്‌ ആഘോഷിച്ചാണ് കോയമ്പത്തൂരിലെ മദ്യപര്‍ എതിരേറ്റത്. മദ്യശാലകളുടെ മുമ്പില്‍ തേങ്ങയുടച്ച ഇവര്‍ പടക്കം പൊട്ടിച്ചാണ് സന്തോഷം പങ്കിട്ടത്.

കോവിഡ് വ്യാപനം രൂക്ഷമായ 11 ജില്ലകളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. എന്നാല്‍ കുറഞ്ഞ രോഗബാധയുള്ള ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകളും വരുത്തിയിരുന്നു. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4000 ത്തില്‍ താഴെ ആയതോടെ ഈ 11 ജില്ലകളിലും മദ്യാശാലകള്‍ തുറക്കാമെന്നായി.

അതേസമയം മദ്യശാലകള്‍ തുറക്കാനുള്ള ഡി.എം.കെ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. എ.ഐ.ഡി.എം.കെ സര്‍ക്കാര്‍ ഭരിച്ച സമയത്ത് മഹാമാരിക്കിടെ മദ്യശാലകള്‍ തുറന്നതിനെ ഡി.എം.കെ എതിര്‍ത്തിരുന്ന സംഭവം പ്രതിപക്ഷ പാര്‍ട്ടി ഓര്‍മിപ്പിച്ചു. സാമൂഹിക അകലം കൃത്യമായി പാലിച്ച ശേഷമാണ് മദ്യവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മാസ്‌ക് ധരിക്കാത്തവര്‍ക്ക് മദ്യം നല്‍കുന്നില്ലെന്നും പറഞ്ഞാണ് സര്‍ക്കാര്‍ വിമര്‍ശനങ്ങളെ നേരിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button