KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് 13,000 കോവിഡ് മരണങ്ങൾ ഔദ്യോഗിക പട്ടികയ്ക്കു പുറത്ത്

തദ്ദേശ സ്ഥാപനങ്ങളിലെ കൃത്യമായ കണക്കുകൾ ലഭിക്കുമ്പോൾ പട്ടികയിൽ നിന്ന് പുറത്തായവരുടെ എണ്ണം ഇനിയും കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് 13,000 കോവിഡ് മരണങ്ങൾ ഔദ്യോഗിക പട്ടികയ്ക്കു പുറത്ത് . കോവിഡ് ബാധിച്ച് മരിച്ച പതിമൂവായിരത്തോളം പേരുടെ വിവരങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തില്ലെന്നാണ് വ്യക്തമാകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്ന് ഏഴായിരത്തോളം കോവിഡ് മരണവും ബാക്കി 8 ജില്ലകളിലായി ആറായിരത്തിലേറെ മരണം കൂടി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ, സംസ്ഥാനമാകെ 13,000 കോവിഡ് മരണം ഔദ്യോഗിക പട്ടികയ്ക്കു പുറത്തായി. തദ്ദേശ സ്ഥാപനങ്ങളിലെ കൃത്യമായ കണക്കുകൾ ലഭിക്കുമ്പോൾ പട്ടികയിൽ നിന്ന് പുറത്തായവരുടെ എണ്ണം ഇനിയും കൂടും.

തദ്ദേശസ്ഥാപനങ്ങൾക്ക് ആശുപത്രികളിൽ നിന്ന് യഥാർഥ കണക്കുകൾ കൈമാറിയിരുന്നതെങ്കിലും സംസ്ഥാന ഡെത്ത് ഓഡിറ്റ് സമിതി ഇതിൽ പല മരണങ്ങളും കോവിഡിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. കോവിഡിനെ തുടർന്ന് ന്യൂമോണിയ ബാധിച്ചു വെന്റിലേറ്ററിൽ കഴിയവെ മരിച്ചവരെപ്പോലും പട്ടികയിൽനിന്ന് ഒഴിവാക്കി. മാരക രോഗങ്ങൾ ഉണ്ടായിരിക്കെ കോവിഡ് ബാധിച്ചു മരിച്ചവരെ മുഴുവൻ ഒഴിവാക്കിയെന്നാണു രേഖകൾ വ്യക്തമാക്കുന്നത്. ഇതോടെ സുപ്രീംകോടതി വിധി അനുസരിച്ചുള്ള നഷ്ടപരിഹാരം ആശ്രിതർക്ക് ലഭിക്കുന്നതിനുള്ള പട്ടികയിൽ നിന്ന് ഇവർ ഒഴിവാക്കപ്പെടും.

ജില്ലകളിൽ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടേയും കോവിഡ് മരണ നിരക്കിന്റെ പട്ടിക ഇങ്ങനെ;

പാലക്കാട് ജില്ലയിലെ ആരോഗ്യവകുപ്പിന്റെ മരണസംഖ്യ 1173, തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 2571. മലപ്പുറത്ത് ഔദ്യോഗിക കണക്ക് 1197, തദ്ദേശസ്ഥാപനങ്ങളിൽ 2758. തൃശൂരിൽ ഔദ്യോഗിക കണക്ക് 1390, ആരോഗ്യ വിഭാഗത്തിന്റെ മരണപ്പട്ടികയിൽ തന്നെ 2192 പേരുണ്ട്. പത്തനംതിട്ടയിൽ ഔദ്യോഗിക കണക്ക് 431, തദ്ദേശ സ്ഥാപന കണക്കനുസരിച്ച് 933. കണ്ണൂരിൽ ഔദ്യോഗിക കണക്ക് 850, തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 1981. കാസർകോട്ട് ഔദ്യോഗികം 235, തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 741. ഇടുക്കിയിൽ ഔദ്യോഗികം 143, തദ്ദേശസ്ഥാപനങ്ങളിലെ കണക്കിൽ 394. വയനാട്ടിൽ ഔദ്യോഗികം 227, തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 342.

shortlink

Related Articles

Post Your Comments

Related Articles


Back to top button