Latest NewsKeralaNews

കെ.സുധാകരനെതിരെ അന്വേഷണം: ഉത്തരവിട്ട് വിജിലന്‍സ്

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുക. പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടു.

Also Read: കേരള ടൂറിസം സ്മാർട്ട് ആകാൻ മോദി സർക്കാരിന്റെ ഇടപെടൽ: കൊച്ചിയുടെ മോടി കൂട്ടാൻ കേന്ദ്രം നൽകിയത് 36.17 കോടി രൂപ

കഴിഞ്ഞ മാസമാണ് പ്രശാന്ത് ബാബു സുധാകരനെതിരെ പരാതി നല്‍കിയത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് സുധാകരന് എതിരായ പരാതിയില്‍ പറയുന്നത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് ഡയറക്ടറാണ് ഉത്തരവിട്ടത്. അന്വേഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്പിയ്ക്ക് കൈമാറി.

കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്നും കണ്ണൂര്‍ ഡിസിസി ഓഫീസ് നിര്‍മ്മാണത്തില്‍ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നുമാണ് പ്രശാന്ത് ബാബുവിന്റെ ആരോപണം. പരാതിയില്‍ ആരോപിച്ചിരിക്കുന്ന കാര്യങ്ങള്‍ സത്യാമാണോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button