തിരുവനന്തപുരം: കോവിഡിന് ഹോമിയോ മരുന്ന് പ്രതിരോധം എന്ന് പോസ്റ്റിട്ട വി.കെ.പ്രശാന്ത് എം.എല്‍.എ പുലിവാല്‍ പിടിച്ചു. ഹോമിയോ മരുന്നിനെ അനുകൂലിച്ച് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ തനിക്ക് ഇതുവരെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് ഹോമിയോ പ്രതിരോധ മരുന്നാണെന്ന് എംഎല്‍എ പരാമര്‍ശിച്ചതാണ് വിവാദമായത്.
Read Also : ശ്രീലങ്കന്‍ അധോലോക നേതാവ് നെടുമ്പാശേരിയിൽ പിടിയിൽ : തീവ്രവാദ വിരുദ്ധസേന വീട് വളഞ്ഞു, വീട്ടുകാർ മുങ്ങി
ഹോമിയോ മരുന്നിനെ പിന്തുണച്ച എംഎല്‍എയുടെ നിലപാടിനെതിരെ പ്രമുഖ അലോപ്പതി ഡോക്ടര്‍മാരും ഇടത് പ്രൊഫൈലുകളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കോവിഡ് സ്ഥിരീകരിച്ച വിവരം വി.കെ പ്രശാന്ത് തന്നെ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
‘പ്രിയമുള്ളവരെ ഇന്നലെ നടത്തിയ RTPCR പോസിറ്റീവ് ആയി. അടുത്ത ദിവസങ്ങളില്‍ ഇടപഴകിയവര്‍ ശ്രദ്ധിക്കുക.കോവിഡ് തുടക്കം മുതല്‍ ഇന്നുവരെ പൊതു സമൂഹത്തില്‍ തന്നെ ആയിരുന്നു. 15 തവണയിലധികം ആന്റിജന്‍, RTPCR ടെസ്റ്റുകള്‍ നടത്തി.കഴിഞ്ഞ ആഴ്ച്ചയിലാണ് കോവാക്സിന്‍ രണ്ടാം ഡോസ് എടുത്തത്. അതുവരെ പിടിച്ച് നില്‍ക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്റെ ധാരണ..’ ഇതാണ് അദ്ദേഹം കുറിച്ചത്.
Post Your Comments