NattuvarthaLatest NewsKeralaNewsIndia

മുട്ടിൽ മരം മുറിക്കേസിൽ മന്ത്രിമാർക്കെതിരെ കേസെടുക്കണം: വി ഡി സതീശൻ

തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ കൂടുതൽ തെളിവുകൾ പുറത്തു വന്നതോടെ മുൻ മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വനം മാഫിയക്കുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വനം മാഫിയക്ക് മരം മുറിക്കുന്നതിന് നല്‍കിയ ലൈസന്‍സ് ആണ് ഒക്ടോബര്‍ 24ന് പുറത്തിറക്കിയ ഉത്തരവ്. നിലവിലെ നിയമങ്ങളെയും ചട്ടങ്ങളെയും വളച്ചൊടിച്ചാണ് ഉത്തരവിറക്കിയതെന്നും സതീശന്‍ പറഞ്ഞു.

Also Read:അഴീക്കല്‍ തുറമുഖത്ത് നിന്നും ആദ്യ ചരക്ക് കപ്പല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു

വിവാദ ഉത്തരവില്‍ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വനം മന്ത്രി കെ. രാജു എന്നിവര്‍ക്ക് പൂര്‍ണ ഉത്തരവാദിത്തമുണ്ട്. മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മുട്ടിൽ വനമേഖലയിലെ മരങ്ങൾ മുറിച്ചു കടത്തിയതിൽ വലിയ ചർച്ചകളും പ്രതിഷേധങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് സംഭവത്തിൽ മുൻ മന്ത്രി കൂടി പങ്കുകാരനാണെന്ന വാർത്ത പുറത്തു വരുന്നത്.

മന്ത്രിയുടെ അറിവോടെ തന്നെയാണ് ഉത്തരവിറക്കിയത് എന്നതിന്റെ തെളിവുകളാണ് ഇന്ന് പുറത്തു വന്നത്. മരം മുറി തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടതും മന്ത്രി തന്നെയാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button