മാവേലിക്കര: കേരളത്തിൽ ജോലി സാധ്യത കിട്ടുന്ന വ്യവസായങ്ങളെല്ലാം നിലയ്ക്കുന്ന സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചും കഴിഞ്ഞ കാലങ്ങളിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും അനാസ്ഥ മൂലം നിന്ന് പോയ വ്യവസായങ്ങൾ ഏതൊക്കെയെന്നു ചൂണ്ടിക്കാട്ടിയും വൈറൽ കുറിപ്പ്. പ്രശാന്ത് കുറുപ്പ് ആണ് ഈ വിവരങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:
‘കുറച്ച് കാലം മുൻപ് കൊച്ചൗസേഫ് ചിറ്റലപ്പിള്ളിയുടെ കൊച്ചി ആസ്‌ഥാനമായുള്ള കമ്പനി വി – ഗാർഡ് കേബിൾസ് ഫാക്ടറി കേരളത്തിൽ ആരംഭിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ചു. മിഥുനം സിനിമയിലെ സേതുമാധവന്റെ ‘ദാക്ഷായണി ബിസ്ക്കറ്റ്സ് ‘ കമ്പനിയുടെ അതേ അവസ്ഥ… സംഭവം അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി പുരട്ചി തലൈവി ജയലളിത അറിയുന്നു.
കോയമ്പത്തൂർ ചാവടിയിൽ
സൗജന്യ വസ്തു, വൈദ്യുതി മറ്റു അനുബന്ധ സംവിധാനങ്ങളും അമ്മ ഒരുക്കി കൊടുത്തു. അച്ചായൻ ഫാക്ടറി ആരംഭിച്ചു.
നല്ല രീതിയിൽ ഫാക്ടറി പ്രവർത്തിക്കുന്നു…
കാരണം സിമ്പിൾ…
പാണ്ടികൾക്ക് ഡേവിഡോവിച്ച് ട്രോട്സ്കി, അന്റോണിയോ ഗ്രാംഷി,
റോസാ ലക്സംബർഗ് എന്നിവരെ അറിയില്ല.
നമ്മൾ ചിറ്റലപ്പിള്ളിയുടെ നവ ലിബറൽ – ബൂർഷ്വാ കോർപ്പറേറ്റ് അജണ്ട തകർത്തിട്ട് ശിവാജിയിലെ ‘ആമ്പൽ ..ആമ്പൽ ‘ പാട്ട് കേട്ടിരിക്കുന്നു .
ഇപ്പോൾ വിഷയം കിറ്റക്സാണ്.
കഴിഞ്ഞ വർഷം അസെൻഡ് നിക്ഷേപക സംഗമത്തിൽ സര്‍ക്കാരുമായി 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ ഒപ്പ് വച്ച സംരഭകനാണ് സാബു ജേക്കബ് എന്ന കിറ്റെക്സ് ചെയർമാൻ.
35000 തൊഴിലവസരങ്ങൾ…
ഇതാണ് കേരളത്തിൽ നിന്ന് ‘കണ്ടംവഴി ‘ഓടാൻ പോകുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കിറ്റെക്സിന് മുന്നോട്ട് വെച്ച ഓഫറുകൾ! തൊഴിലാളികളുടെ 20% ശമ്പളം സർക്കാർ കൊടുക്കും,
പരിസ്ഥിതി സംരക്ഷണ സംവിധാനങ്ങൾക്ക് 25% സഹായവും ..
കുറഞ്ഞ നിരക്കിൽ വൈദ്യുതി തുടങ്ങിയ നിരവധി ഓഫർ വേറെയും …
അറിവ് ശരിയാണെങ്കിൽ കിറ്റെക്സിൽ 16000/- രൂപ ശമ്പളവും ഭക്ഷണവും താമസവുമാണ് ഒരു തൊഴിലാളിക്ക് കിട്ടുന്നത് ..
അത് പോരാ എന്ന് പറഞ്ഞ് സമരം ചെയ്യുന്നവരോട് ..
നിങ്ങളുടെ ചുറ്റുപാടിൽ ബാങ്കിൽ നിന്ന് ലോൺ എടുത്ത്
B.Sc നഴ്സിംഗ് പഠിച്ച സ്വകാര്യ ആശുപത്രിയിലെ നമ്മൾ ഗ്ലോറിഫൈ ചെയ്യുന്ന മിക്ക മാലാഖമാരുടേയും ശമ്പളം 10000 രൂപയാണ് എന്ന് അറിയാമോ ??? ഈ ശമ്പളം കൊണ്ട് അവരുടെ ലോൺ പോയിട്ട് പലിശ എങ്കിലും അടയ്ക്കാൻ പറ്റുമോ ??
സ്വകാര്യ സ്കൂളുകളിൽ B.Ed ഉം M.Ed ഉം കഴിഞ്ഞ് പഠിപ്പിക്കുന്ന ടീച്ചറുമ്മാർക്ക് ശമ്പളം 10000 രൂപയിൽ താഴെയാണ് സാറേ…
നമ്മുടെ തൊഴിൽ ഉറപ്പുകാർക്ക്
സർക്കാർ കൊടുക്കുന്ന ശമ്പളം 250 രൂപ.
തുണിക്കടകളിൽ 12 മണിക്കൂർ ജോലി ചെയ്യുന്നവർക്ക് 6000 രൂപ.
അംഗൻവാടിയിലെ ആയമാർക്കും 12500 രൂപ
ആശാ വർക്കറുമ്മാർക്ക് 6000/
10000 രൂപയ്ക്ക് വരെ ജോലി ചെയ്യുന്ന എഞ്ചിനിയറുമ്മാർ ഈ നാട്ടിൽ ഉണ്ട് എന്ന് എത്ര പേർക്ക് അറിയാം ???
ഇവിടെയൊക്കെ ഉള്ളതിൽ മേൽ ശമ്പളം ഉള്ള കിറ്റെക്സിൽ എങ്ങനെയാണ് തൊഴിൽ നിയമം ലംഘിക്കുന്നത് ???
അപ്പോൾ ശമ്പളമല്ല പ്രശ്നം.
ഇനിയും മലീനീകരണമാണോ ?? അതിന് പ്രതിവിധികൾ ഇല്ലേ ??
26 വർഷമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇത് …
അപ്പോൾ അതുക്കു മേലെ …
യഥാർത്ഥപ്രശ്നം കേരളത്തിലെ
എറ്റവും വലിയ ബിസിനസ്സിൽ അവരും പങ്കാളിയായി.
ആ ബിസിനസ്സ് പേരാണ് ‘രാഷ്ട്രീയം’ കിഴക്കമ്പലത്ത് 20-20
‘യാ .. മോനെ’
നോക്കൂ 20-20 യുടെ രാഷ്ട്രീയ ആശയങ്ങളെ എതിർക്കണം, പ്രതിയോഗിയും എതിരാളിയും ആക്കേണ്ടത് രാഷ്ട്രീയത്തിലാണ് അല്ലാതെ തൊഴിലാളികളുടെ കുടുംബങ്ങളെ വഴിയാധാരമാക്കിയല്ല ..
PTതോമസ് MLA സാറ് അത്ര പാവമല്ലല്ലോ ..
ഇങ്ങനെ കേരളത്തിൽ നിന്ന് കണ്ടംവഴി ഓടിയതും ഗോദറേജിന്റെ വലിയ പൂട്ട് ഇട്ട് തുരുമ്പിച്ചതുമായ എത്ര വ്യവസായങ്ങൾ..
ചിങ്ങവനത്തെ ഇലക്ട്രോ കെമിക്കൽസ്
മാവൂരിലെ ഗ്വാളിയര്‍ റയോണ്‍സ്
ജ്യോതി ലാബ് പാലക്കാട്
കൊരട്ടി മധുര കോട്സ്
ആസ്ട്രല്‍ വാച്ചസ്
കെല്‍ട്രോണ്‍ പവര്‍ ഡിവൈസസ്
കെല്‍ട്രോണ്‍ കൗണ്ടേഴ്‌സ് കെല്‍ട്രോണ്‍ റെക്ടിഫൈയേഴ്‌സ്
കേരള ഗാര്‍മെൻറ്സ്
തൃശൂർ ജില്ലയിലെ ഡയമണ്ട് വ്യവസായങ്ങൾ
തോഷിബ ആനന്ദ്
ആലപ്പുഴയുടെ സ്വന്തം പാമ്പ് വളർത്തൽ കേന്ദ്രങ്ങൾ ആയ എക്സൽ ഗ്ലാസ്,
ഓട്ടോ കാസ്റ്റ്
മേൽപ്പറഞ്ഞ വി – ഗാർഡ് കേബിൾസ് …
ഈ ലിസ്റ്റിൽ കിറ്റെക്സും വരും..etc ..
Tesla, Samsung തുടങ്ങിയ അന്താരാഷ്ട്ര ഭീമന്മാർ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ശതകോടിയുടെ നിക്ഷേപം നടത്തുമ്പോഴാണ്, മലയാളി സംരഭകർ പോലും കേരളം ഉപേക്ഷിക്കുന്നത്.
മിഷ്ടർ സാബു ജേക്കബ്..
വ്യാവസികമായി ഇനിയും രക്ഷപ്പെടാത്ത സംസ്ഥാനത്ത് 26 വർഷം വ്യവസായം നടത്തിയത് തന്നെ വലിയ കാര്യം എന്ന് കരുതി അയൽ സംസ്ഥാനങ്ങളിലേക്ക് പോകുക ..
ഇന്ത്യയിലെ നിക്ഷേപസൗഹൃദ സംസ്ഥനങ്ങളിൽ 28)o സ്ഥാനത്തുള്ള നമ്മൾ സ്വാതന്ത്ര്യം നേടും മുൻപ് മുൻ തലമുറ സായിപ്പിന്റെ ശിപായിയായും ക്ലാർക്ക് ആയും ഡ്രൈവറായും അക്കൗണ്ടന്റ് ആയും ജോലി ചെയ്തപ്പോൾ ഈ തലമുറ അറബിക്ക് അതേ ജോലി ചെയ്യുന്നു . സ്വന്തം നാടും മാതാപിതാക്കളേയും കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ച് ഭരണ വർഗ്ഗത്തിന്റെ പിടിപ്പുകേട് കാരണം പ്രവാസ ജീവിതം നയിക്കുന്ന ഗതികെട്ടവനാണ് മലയാളി, മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും അടിമകളെ കയറ്റി വിടാൻ മാത്രമുള്ള 4 എയർപോർട്ടുകൾ.
ഇവിടെത്തെ തൊഴിൽ നിയമത്തെപ്പറ്റി ഘോരം ഘോരം പറയുന്നവരാണ് മറ്റു ദേശങ്ങളിൽ ചെന്ന് ധ്രുവത്തിലെ ഗൗതമിയുടെ ഡയലോഗ് പറയുന്നത് :-
‘തമ്പുരാൻ എന്ത് ജോലി പറഞ്ഞാലും ചെയ്തോളാം’
ഗൾഫിൽ കുറെ കാശ് ഒക്കെ ആകുമ്പോൾ നാട്ടിൽ വന്ന് വ്യവസായം ചെയ്യാൻ ആഗ്രഹിച്ച് വരുന്നവനോട് ഒന്നേ പറയാൻ ഉള്ളൂ .. കേരളത്തനിമ വിളിച്ചോതുന്ന ‘കുത്തുപാള’ എടുക്കുന്നതിന് മുൻപേ 2.5 മീറ്റർ കയറോ വിഷമോ വാങ്ങി വെയ്ക്കുക, കമ്പനി ലോക്ക് ഇടുന്ന സമയത്ത് ഇത് ഒന്നും വാങ്ങാൻ സമയം കിട്ടിയെന്ന് വരില്ല.
ഈ കാര്യത്തിൽ കർണാടകയിൽ പോയി കമ്പനി തുടങ്ങിയ മുഖ്യമന്ത്രിയുടെ മകൾ വീണാ റിയാസിന് മാതൃകയാക്കണം എന്നാണ് എൻ്റെ ഒരുയിത്.
ഈ സംസ്ഥാനത്താണ് റെയിൽവേയുടെ കോച്ച് ഫാക്ടറി വേണം എന്ന് പറയുന്നത്…
നോക്കിയിരുന്നോ ഇപ്പോ കിട്ടും, കോച്ച് ഫാക്ടറിയല്ല ഊച്ച് ഫാക്ടറി…
നമ്മൾ ഇങ്ങനെ +2 കഴിയുമ്പോൾ തമിഴ്നാട്ടിലോ കർണാടകയിലോ പോയി പഠിക്കാം, എന്നിട്ട് ഗൾഫിലോ മറ്റ് സംസ്ഥാനങ്ങളിലോ പോയി ജോലി ചെയ്യാം ,ഇടയ്ക്ക് നാട്ടിൽ വന്ന് ചമ്മന്തിപ്പൊടി, ഉപ്പേരി, അപ്പേരി,അച്ചാർ എന്നിവ പായ്ക്ക് ചെയ്ത് മടങ്ങാം, പിന്നെ കുടുംബത്തോടെപ്പം മുകളിൽപ്പറഞ്ഞ കൊച്ചൗസേഫിൻ്റെ വണ്ടർലായിലും ഇടപ്പള്ളിയിൽ യുസഫലിക്കാ ലുലു സൂപ്പർ മാർക്കറ്റിലും ടൂറിന് പോയി ശിഷ്ടകാലം ജീവിക്കാം..
ലോകത്ത് ആദ്യമായി ബസ് പിടിച്ച് സൂപ്പർ മാർക്കറ്റ് കാണാൻ പോയവരാണ് നമ്മൾ മലയാളികൾ.
Prashanth ✍️
Post Your Comments